കെ.എം. ഷാജിയെ നിയസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

കെ.എം. ഷാജിയെ നിയസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കൽപ്പിച്ച കെ.എം. ഷാജി എം.എൽ.എയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമർശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ 27 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി. നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ കെ.എം. ഷാജിയെ ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മതസ്പർദ്ദ വളർത്തുന്ന ലേഖനങ്ങൾ പ്രചരിപ്പിച്ച് വിജയിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. രണ്ടാഴ്ചത്തേക്ക് വിധി കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ കാലാലവധി ഇന്ന് 12 മണിക്ക് അവസാനിക്കുകയാണ്. ഇതനുമുമ്പ് സുപ്രീം കോടതിയെ സമീപിച്ച കെ.എം. ഷാജിക്കായി സ്റ്റേ നീട്ടിനൽകാൻ കോടതി തയ്യാറായില്ല. എന്നാൽ നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് കോടതി പരാമർശനം നടത്തിയിരുന്നു. എന്നാൽ ഈ പരാമർശം നടപ്പാക്കാനുള്ള ബാധ്യത തനിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്. രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാനുള്ള ബാധ്യത മാത്രമേ ഉള്ളെന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിലപാട്. നിയമസഭാ സമ്മേളനത്തിന് മുമ്പ് സ്റ്റേ നീട്ടി നൽകിയാൽ കെ.എം. ഷാജിക്ക് നിയമസഭയിൽ പ്രവേശിക്കാമെന്നും നിലവിലെ സാഹചര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് അത്തരം വിധി വന്നിട്ടില്ലെന്നും സ്പീക്കർ അറിയിച്ചത്. Content Highlights: K.M Shaji MLA, Disqualified case, supreme Court. Speaker P Sreeramakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2qX9bFm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages