ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

പത്തനംതിട്ട; ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും സ്പെഷ്യൽ ഓഫീസറിന്റെയും റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് കളക്ടർ വിഷയത്തിൽ തീരുമാനമെടുക്കും. ശബരിമല ഉൾപ്പെടെ നാലുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരണമെന്നാണ് പത്തനംതിട്ട എസ്പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. നിരോധനാജ്ഞ പിൻവലിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആടക്കമുള്ള ആവശ്യമാണ്. ഇതിനിടെയാണ് ഇത് നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശബരിമലയിലുൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏർപ്പടുത്തിയിരുന്നത്. ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നീണ്ട കാലയളവിലേക്കാണ് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യം പോലീസ് നടത്തിയിരിക്കുന്നത്. പോലീസ് നിയന്ത്രണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെതുടർന്ന് വിവിധ കോണുകളിൽ നിന്ന് നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. Content Highlights; Sabarimala 144, Police, Pathanamthitta Collector, sabarimala pilgrimage, Sabarimala Women Entry Protest


from mathrubhumi.latestnews.rssfeed https://ift.tt/2S5majN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages