മന്ത്രിസ്ഥാനം കൃഷ്ണന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത്; തീരുമാനം നേതൃത്വത്തിന്റേത്- സികെ നാണു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

മന്ത്രിസ്ഥാനം കൃഷ്ണന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത്; തീരുമാനം നേതൃത്വത്തിന്റേത്- സികെ നാണു

കോഴിക്കോട്: മന്ത്രി സ്ഥാനം വെച്ചുമാറാനുള്ള തീരുമാനം ജെഡിഎസ് ദേശീയ നേതൃത്വത്തിന്റേതെന്ന് സി.കെ നാണു എംഎൽഎ. മാത്യു ടി തോമസ് പുതിയ തീരുമാനത്തോട് അനുകൂലമാണെന്ന് മനസിലാക്കുന്നതായും തങ്ങളിൽ ആർക്കും എതിരെ അഴിമതി ആക്ഷേപം ഇല്ലെന്നും നാണു കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുന്നത് ദേശീയ പ്രസിഡന്റാണ്. 2016ൽ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിച്ചിരുന്നത് കൃഷ്ണൻകുട്ടിയെയായിരുന്നു എന്ന് സികെ നാണു പറഞ്ഞു. എന്നാൽ ദേശീയാധ്യക്ഷന്റെ നിർദേശ പ്രകാരം മാത്യു ടി തോമസിനെ മന്ത്രിയാക്കുകയായിരുന്നു. ഇതിനെതിരെ തങ്ങൾ മറുത്തൊന്നും പറഞ്ഞിട്ടില്ലെന്നും നാണു വ്യക്തമാക്കി. പാർട്ടിയിൽ ഏറ്റവും സീനിയറായ കൃഷ്ണൻകുട്ടിക്ക് മന്ത്രി സ്ഥാനം അർഹതപ്പെട്ടതാണ്. പാർട്ടിക്കുള്ളിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടിയിൽ നിന്നുള്ള ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ കൃഷ്ണൻകുട്ടിക്ക് ഉണ്ടെന്നും നാണു കൂട്ടിച്ചേർത്തു. അതേസമയം പാർട്ടി അംഗങ്ങൾക്കെതിരെ അഴിമതി ആരോപണമുന്നയിച്ച മാത്യു ടി തോമസിന്റെ പ്രസ്താവനയിൽ കൃഷ്ണൻകുട്ടി അതൃപ്തി അറിയിച്ചു. മാത്യു ടി തോമസ് മന്ത്രിയായിരുന്നപ്പോൾ എല്ലാ പിന്തുണയും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights: K Krishnankutty will be replaced as minister instead of Mathew T Thomas, CK Nanu


from mathrubhumi.latestnews.rssfeed https://ift.tt/2r3atyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages