തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ വരുമാനം കുത്തനെ കുറയുന്നു. 2014-15 സാമ്പത്തികവർഷം 151 കോടി രൂപ ലാഭം നേടിയ കോർപ്പറേഷന് 2015-16-ൽ ലാഭം കിട്ടിയത് 35 കോടി മാത്രം. ലാഭത്തിൽ 116 കോടി രൂപയുടെ കുറവ്.വർഷം 130 കോടിയോളം മിച്ചം കിട്ടിയിരുന്ന കോർപ്പറേഷന്റെ ലാഭം ഇടിഞ്ഞത് 2015-നു ശേഷമാണ്. മദ്യവില കൂട്ടിയപ്പോൾ പൊതുവിപണിയിൽ വിലക്കയറ്റം തടയാൻ ബിവറേജസ് കോർപ്പറേഷൻ ലാഭമെടുക്കുന്നതു കുറച്ചു. ഇതാണ് വരുമാനനഷ്ടത്തിനു കാരണം. അഞ്ചുശതമാനം വിറ്റുവരവ് നികുതിയാണ് കോർപ്പറേഷൻ നൽകുന്നത്. തുല്യമായ തുക മുമ്പ് മദ്യക്കമ്പനികളിൽനിന്ന് ഈടാക്കിയിരുന്നു. 2015-ൽ ഇത് നിർത്തലാക്കി. ഇതോടെ കോർപ്പറേഷന്റെ ലാഭം ഇടിഞ്ഞുതുടങ്ങി.2016-നു ശേഷം കണക്കെടുപ്പ് നടന്നിട്ടില്ല. കണക്കുകൾ ക്രമീകരിച്ചതിലും അപാകമുണ്ട്. ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകൾ കൈമാറുന്നതിലും വീഴ്ചയുണ്ട്. കോർപ്പറേഷനിലെ അക്കൗണ്ടിങ് സംവിധാനം കേന്ദ്രിത കംപ്യൂട്ടർ സംവിധാനത്തിലേക്ക് കൈമാറാനുള്ള നടപടിയും പൂർത്തിയായിട്ടില്ല.രണ്ടുമാസത്തിനകം 2016-17 സാമ്പത്തികവർഷത്തെ ഓഡിറ്റ് പൂർത്തിയാകുമെന്നും ഈവർഷം 70 കോടി രൂപ ലാഭം കിട്ടുമെന്നുമാണ് കോർപ്പറേഷന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, മദ്യക്കമ്പനികൾക്ക് 100 കോടി രൂപയ്ക്കുമേൽ കുടിശ്ശിക നൽകാനുണ്ട്.ഷോപ്പുകൾക്ക് നൽകേണ്ടിവരുന്ന ഭാരിച്ച വാടകയും പ്രതിസന്ധിയാണ്. 2018 മാർച്ചിലെ കണക്കു പ്രകാരം 2.79 കോടി രൂപയാണ് ഷോപ്പുകളുടെ മാസവാടക. മൂന്നിരട്ടി വാടക നൽകിയാണ് പല സ്ഥലത്തും കെട്ടിടങ്ങൾ എടുത്തിട്ടുള്ളത്. ജീവനക്കാരുടെ ശമ്പളത്തിന് 8.05 കോടി രൂപ വേണം. കെ.എസ്.ബി.സി. ജീവനക്കാർക്ക്് 3.67 കോടി രൂപയാണ് ശമ്പളം. അബ്കാരി ജീവനക്കാർക്ക് 4.28 കോടിയും ഡെപ്യൂട്ടേഷനിൽ എത്തിയവർക്ക് 10 ലക്ഷം രൂപയും.മദ്യവില്പനയിൽനിന്ന് കിട്ടുന്ന നികുതി2016-17 10,353 കോടി2017-18 11,024 കോടി
from mathrubhumi.latestnews.rssfeed https://ift.tt/2DEZAL2
via
IFTTT
No comments:
Post a Comment