പന്തളം: ശബരിമലയിൽ അറസ്റ്റിലായി ജയിലിൽനിന്ന് തിരിച്ചെത്തിയവർക്ക് പന്തളത്ത് സ്വീകരണം നൽകി. 69 പേർക്കാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകൾ സ്വീകരണമൊരുക്കിയത്. ജയിലിൽനിന്നിറങ്ങി വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ പന്തളത്തെത്തിയ ഇവരെ മണികണ്ഠനാൽത്തറയിൽ ശരണംവിളികളോടെ സ്വീകരിച്ചു. തുടർന്ന്, കൊട്ടാരനടയിൽ പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും കർമസമിതിയും ചേർന്ന് കർപ്പൂരാഴി ഉഴിഞ്ഞു. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണവർമ, ട്രഷറർ ദീപാ വർമ എന്നിവർ ഇവരെ പൊന്നാടയണിയിച്ചു. ഇവരുടെ ഇരുമുടിക്കെട്ടുകൾ കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും തിരുവാഭരണ വാഹകസംഘം ഗുരുസ്വാമിമാരും ഏറ്റുവാങ്ങി തിരുവാഭരണ മാളികയിൽ സൂക്ഷിച്ചു. ഇവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതിലഭിക്കുംവരെ കെട്ടുകൾ ഇവിടെ സൂക്ഷിക്കും. തുടർന്നുനടന്ന യോഗം പി.ജി. ശശികുമാർ വർമ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ബാബു, ജില്ലാ സംഘടനാ സെക്രട്ടറി സി. അശോക് കുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സൻ, ശബരിമല കർമസമിതി ജില്ലാ സംയോജകൻ ബി. സുരേഷ്, ബി.ജെ.പി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാർ, ബി.എം.എസ്. ജില്ലാ ജോയന്റ് സെക്രട്ടറി കെ.സി. മണിക്കുട്ടൻ, കെ. രാജേന്ദ്രൻ, ജെ. ബിജു എന്നിവർ പങ്കെടുത്തു. content highlights: pandalam, sabarimala, sabarimala women entry protest
from mathrubhumi.latestnews.rssfeed https://ift.tt/2Qhlhay
via
IFTTT
No comments:
Post a Comment