രാജ്യം കടന്നുപോകുന്നത് ദുഷ്കര കാലഘട്ടത്തിലൂടെ - പ്രണബ് മുഖര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

രാജ്യം കടന്നുപോകുന്നത് ദുഷ്കര കാലഘട്ടത്തിലൂടെ - പ്രണബ് മുഖര്‍ജി

ന്യൂഡൽഹി: രാജ്യം കടന്നുപോകുന്നത് വളരെ ദുഷ്ക്കരമായ കാലഘട്ടത്തിലൂടെയാണെന്ന്മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. മോദിഭരണത്തിൽ കീഴിൽ ജനങ്ങൾക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാൻ വിശ്വാസം തിരികെപ്പിടിക്കുകയാണ് ആദ്യം വേണ്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി ഭരണസംവിധാനങ്ങളുടെ നിലനില്പ് തന്നെ ഭീഷണിയിലാണ്. സർക്കാരിനോടും ഭരണസംവിധാനങ്ങളോടും ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. ഡൽഹിയിൽ പ്രണബ് മുഖർജി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസുധൈവകുടുംബകം എന്ന ആശയം തന്നെ രാജ്യം മറന്നുപോയിരിക്കുന്നു. ക്ഷമ, സഹിഷ്ണുത, അംഗീകരിക്കൽ തുടങ്ങിയവയെല്ലാം അസഹിഷ്ണുതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിനൊരു മാറ്റം വരുത്തി ജനങ്ങൾക്ക് വിശ്വാസം തിരികെകിട്ടുന്ന രീതിയിലേക്ക് സർക്കാർ മാറണമെന്നും പ്രണബ് മുഖർജി ആവശ്യപ്പെട്ടു. content highlights:Country going through difficult phase says Pranab Mukhergee,Pranab Mukhergee, India


from mathrubhumi.latestnews.rssfeed https://ift.tt/2R6MSsc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages