നോർത്ത് സൗണ്ട് (ആന്റിഗ്വ): ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇന്ത്യൻ വനിതകൾക്ക് വീണ്ടും കാലിടറി. ഫൈനലിലെത്തി ചരിത്രമെഴുതാനൊരുങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 113 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 17 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. സ്കോർ: ഇന്ത്യ- 112, ഇംഗ്ലണ്ട് 116/2 ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നാല് റൺസെടുക്കുന്നതിനിടെ അവർക്ക് ഓപ്പണർ ടാമി ബ്യൂമോന്റിനെ നഷ്്ടമായി. മൂന്ന് പന്തിൽ ഒരു റൺ നേടിയ ബ്യൂമോന്റിനെ രാധാ യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡാനിയേല വയറ്റും (എട്ട് റൺസ്) പുറത്തായി. ഇതോടെ രണ്ട് വിക്കറ്റിന് 24 റൺസെന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ആമി ജോൺസും നഥാലി സ്കീവറും ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ പുറത്താകാതെ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആമി 47 പന്തിൽ 53 റൺസടിച്ചപ്പോൾ സ്കീവർ 38 പന്തിൽ 52 റൺസെടുത്തു. നേരത്തെ 19.3 ഓവറിൽ ഇന്ത്യയുടെ എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഹീഥർ നൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗോർദോനും എക്ലെസ്റ്റോണുമാണ് ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കിയത്. 34 റൺസെടുത്ത സ്മൃതി മന്ദാനയൊഴികെ ഇന്ത്യൻ നിരയിൽ ആർക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ആറു ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഞായറാഴ്ച്ച പുലർച്ചെ 5.30ന് നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. വിൻഡീസ് വനിതകളെ 71 റൺസിന് തോൽപ്പിച്ചാണ് ഓസീസ് ഫൈനൽ ടിക്കറ്റുറപ്പിച്ചത്. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 73 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. Content Highlights: ICC Womens World T20 India lost to England in semi final
from mathrubhumi.latestnews.rssfeed https://ift.tt/2qZyB5d
via
IFTTT
No comments:
Post a Comment