സ്വർണക്കടത്ത് പ്രതിക്കുവേണ്ടി എം.എൽ.എ.മാർ കത്തുനൽകിയത്‌ വിവാദമാകുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 26, 2018

സ്വർണക്കടത്ത് പ്രതിക്കുവേണ്ടി എം.എൽ.എ.മാർ കത്തുനൽകിയത്‌ വിവാദമാകുന്നു

കൊടുവള്ളി: സ്വർണക്കടത്തുകേസിലെ പ്രതിയെ കോഫെപോസെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ.മാർ കത്തുനൽകിയത് വിവാദമാകുന്നു. കുന്ദമംഗലം എം.എൽ.എ. പി.ടി.എ. റഹീം, കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖ് എന്നിവരാണ് സ്വർണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സ് എന്ന അബ്ദുൾ ലെയ്സിനെ ഒരുവർഷം മുൻകരുതൽ തടങ്കലിനു വകുപ്പുള്ള കോഫെപോസെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തുനൽകിയത്. തന്റെ മകനെ കോഫെപോസെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബുവിന്റെ പിതാവ് സർക്കാരിനുള്ള കത്ത് എം.എൽ.എ.മാർക്ക് കൊടുത്തിരുന്നു. ഇതു കവറിങ് ലെറ്റർ സഹിതം എം.എൽ.എ.മാർ ആഭ്യന്തരവകുപ്പിനു നൽകുകയായിരുന്നു. ഒന്നരവർഷം മുമ്പുനൽകിയ കത്താണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളംവഴി 39 കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയായ അബു പിടികിട്ടാപ്പുള്ളിയായി ദുബായിൽ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. 'അത് എം.എൽ.എ.യുടെ ഉത്തരവാദിത്വം' സർക്കാരിനു നൽകാൻ പരാതിയോ നിവേദനമോ ആരുതന്നാലും അത് ബന്ധപ്പെട്ടവരെ ഏല്പിക്കുമെന്നും അത് എം.എൽ.എ.മാരുടെ ഉത്തരവാദിത്വമാണെന്നും എം.എൽ.എ.മാരായ പി.ടി.എ. റഹീമും കാരാട്ട് റസാഖും പ്രതികരിച്ചു. അബു ലെയ്സിന്റെ കാര്യത്തിലും അതുമാത്രമാണ് ചെയ്തത്. പരാതികൾ പരിശോധിച്ച് തീരുമാനമെടുത്ത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥ വിഭാഗമാണെന്നും ഇരുവരും വ്യക്തമാക്കി. content highlights;Gold smuggler Abu Lais,pta rahim mla, karat razak,cpm


from mathrubhumi.latestnews.rssfeed https://ift.tt/2zrL46u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages