പുത്തൂർ (കൊല്ലം): കിണറിന്റെ പാലത്തിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റിൽവീണ യുവാവ് മരിച്ചു. ആനക്കോട്ടൂർ അഭിലാഷ് ഭവനിൽ ചന്ദ്രശേഖരൻ പിള്ളയുടെയും ഷൈലജയുടെയും മകൻ സി.അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അഭിലാഷിനെ കാണാതിരുന്നതിനാൽ നടത്തിയ അന്വേഷണത്തിൽ കിണറ്റുപാലത്തിൽ കയർ പൊട്ടിയനിലയിൽ കെട്ടിയിരിക്കുന്നത് കണ്ടു. ചെരിപ്പും സമീപത്ത് കണ്ടതോടെ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. കഴുത്തിൽ കെട്ടിയനിലയിൽ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. കെട്ടിത്തൂങ്ങാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റിൽ പതിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റുേമാർട്ടം നടത്തി. സഹോദരൻ: അനീഷ് സി. content highlights:kollam,puthur,c.abhilash
from mathrubhumi.latestnews.rssfeed https://ift.tt/2S9VVss
via
IFTTT
No comments:
Post a Comment