ഐഐടി പഠനം പാതിവഴിയില്‍ നിര്‍ത്തി കോടികളുടെ തട്ടിപ്പിനിറങ്ങി; ഒമ്പതുപേര്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

ഐഐടി പഠനം പാതിവഴിയില്‍ നിര്‍ത്തി കോടികളുടെ തട്ടിപ്പിനിറങ്ങി; ഒമ്പതുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: മുപ്പതുകോടി രൂപയുടെ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ് കേസിൽ ഒമ്പതുപേരെ ഹൈദരബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഐ.ഐ.ടി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച യുവാക്കളടക്കമാണ് തട്ടിപ്പ് കേസിൽ പിടിയിലായത്. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ശരീരഭാരം വർധിപ്പിക്കാനുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉത്പന്നങ്ങളാണ് മൾട്ടിലെവൽ മാർക്കറ്റിങിലൂടെ ഇവർ വിറ്റഴിച്ചിരുന്നത്. മണിചെയിൻ മാതൃകയിലായിരുന്നു കച്ചവടം. നിലവിൽ കച്ചവടത്തിൽ പങ്കാളിയായവർക്ക് പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ കമ്മിഷനും നൽകിയിരുന്നു. ഇതിനിടെയാണ് കമ്പനിക്കെതിരെ വ്യാപകമായ പരാതി ഉയർന്നത്. തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കമ്പനി സി.ഇ.ഒ, രണ്ട് ഡയറക്ടർമാർ എന്നിവരടക്കമുള്ള ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഏകദേശം നാൽപ്പത് കോടിയോളം രൂപ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. Content Highlights:hyderabad police arrested nine in multi crore fraud case


from mathrubhumi.latestnews.rssfeed https://ift.tt/2DLPDMJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages