ഇ വാർത്ത | evartha
‘ഒരു രാത്രിയിലേക്ക് ലഭിക്കുമോ’; യു.എ.ഇയിലുള്ള പ്രവാസിക്ക് പണികൊടുത്ത് നടി നേഹ
വാട്‌സാപ്പിലൂടെ നടി നേഹ സക്‌സേനയെക്കുറിച്ച് മോശമായി സംസാരിച്ച പ്രവാസി യുവാവ് കുരുക്കില്‍. നടിയുടെ പിആര്‍ മാനേജറോടാണ് ഗള്‍ഫിലുളള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്‌സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.
മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നേഹ സഖാവിന്റെ പ്രിയ സഖി ഉള്‍പ്പടയുള്ള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OXeQEO
via IFTTT

No comments:
Post a Comment