സംസ്ഥാനത്ത് വീണ്ടും കരിമ്പനി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

സംസ്ഥാനത്ത് വീണ്ടും കരിമ്പനി

തിരുവനന്തപുരം: മണലീച്ചകൾ പകർത്തുന്ന കരിമ്പനി സംസ്ഥാനത്ത് വീണ്ടും റിപ്പോർട്ടുചെയ്തു. കഴിഞ്ഞദിവസം മലപ്പുറം കരുളായിയിലാണ് ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ടുവർഷത്തിനിടെ മൂന്നാമത്തെയാൾക്കാണ് ഈ രോഗം പിടിപെടുന്നത്. സംസ്ഥാനത്ത് മണലീച്ചയുടെ സാന്നിധ്യമുണ്ടെങ്കിലും രോഗവാഹികളായ ഈച്ചകൾ കുറവാണെന്നാണ് നിഗമനം. രോഗികളുടെ എണ്ണം കുറയാൻ കാരണവും അതാണ്. മറുനാടൻ തൊഴിലാളികളുടെ സാന്നിധ്യം രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. പശ്ചിമബംഗാളിലും ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലും കരിമ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്ത് വർഷം പത്തുലക്ഷത്തോളം പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. നേരത്തെ തിരിച്ചറിഞ്ഞാൽ കരിന്പനി പൂർണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജെ. റീന പറഞ്ഞു. ഗുരുതരമായാൽ കരളിനെ ബാധിക്കും * കരിമ്പനി പിടിപെട്ടയാളെ കടിക്കുന്ന മണലീച്ചകൾ വഴി പകരും. * ആദ്യം തൊലിപ്പുറത്ത് വ്രണമുണ്ടാകും. പിന്നീട് പനിയായി മാറും. * ഗുരുതരമായാൽ ചുവന്ന രക്താണുക്കൾ കുറയും. കരളിനെയും ബാധിക്കും. * ഭാരം കുറയുക, പ്ലീഹവീക്കം തുടങ്ങിയവയ്ക്കും സാധ്യത. എലിപ്പനി മരണം 195 എലിപ്പനി ബാധിച്ച് 77 പേർ ഇക്കൊല്ലം മരിച്ചതായി ആരോഗ്യവകുപ്പ്. ഇതിനുപുറമെ, 118 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നു. 26 പേർക്ക് എച്ച് വൺ എൻ വൺ മൂലം ജീവൻ നഷ്ടമായി. ഇതിൽ 11-ഉം നവംബറിലാണ്. ഈ മാസമുണ്ടായ മറ്റു മൂന്നുമരണംകൂടി എച്ച്1 എൻ1 മൂലമെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു. മൺസൂൺ കാലത്ത് എച്ച്1 എൻ1 അധികം റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിൽ ആരോഗ്യവകുപ്പ് ആശ്വസിച്ചിരുന്നെങ്കിലും ഇപ്പോൾ രോഗം വ്യാപകമാവുകയാണ്. പ്രളയാനന്തരസാഹചര്യവും തുലാവർഷമഴയുമാണ് ഇപ്പോഴത്തെ ഭീഷണി. ഇക്കൊല്ലം അഞ്ഞൂറോളം പേർക്ക് രോഗം പിടിപെട്ടു. 1900-ൽ അധികംപേർക്ക് എലിപ്പനി പിടിപെട്ടു. സാധാരണ പനിമൂലം ഇക്കൊല്ലം 70 പേരാണ് മരിച്ചത്. content highlights; black fever, h1n1


from mathrubhumi.latestnews.rssfeed https://ift.tt/2RalERE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages