പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

നവാഡ: ബിഹാറിലെ നവാഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നർഗാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസം മുമ്പാണ് സംഭവം. അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിൽ മൂന്ന് പ്രതികളെ തിങ്കളാഴ്ച്ച പോലീസ് പിടികൂടി. രാഹുൽ കുമാർ,അങ്കത് കുമാർ, രമേശ് വിശ്വകർമ്മ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിരാഹുൽ ഗുപ്തയെ പെൺകുട്ടിയ്ക്ക് നേരത്തെ പരിചയം ഉണ്ടായിരുന്നു. രാഹുൽ ശർമ്മ തന്റെ പലചരക്കുകടയുടെ ഗോഡൗണിലേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയ ശേഷം നാലു സുഹൃത്തുക്കളോടൊപ്പം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്കായി പെൺകുട്ടിയെ സദാർ ആശുപത്രിയിലേക്ക് മാറ്റി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ഇതുപയോഗിച്ച് കഴിഞ്ഞ മൂന്ന് മാസമായി സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇതിനിടെ ഞായറാഴ്ച്ച ഇവർ വീഡിയോ പ്രചരിപ്പിച്ചു. ഇതേ തുടർന്നാണ് റെയ്ഡ് നടത്തി പോലീസ് സംഘം മൂന്ന് പ്രതികളെ പിടികൂടുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതായി എ.എസ്.പി അമൃതേന്ദു ഠാക്കൂർ വ്യക്തമാക്കി. Content Highlight:Three Persons Arrested For Raping Minor Girl After Video Went Viral


from mathrubhumi.latestnews.rssfeed https://ift.tt/2QSlbmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages