1984-ലെ സിഖ് വിരുദ്ധ കലാപം: യശ്പാല്‍ സിങിന് വധശിക്ഷ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

1984-ലെ സിഖ് വിരുദ്ധ കലാപം: യശ്പാല്‍ സിങിന് വധശിക്ഷ

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ യശ്പാൽ സിങിന് വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിന് ജീവപര്യന്തം തടവിനും ഡൽഹി പട്യാല ഹൗസ് കോടതി വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിളാപുരിൽ രണ്ടു സിഖ് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിഖ് വിരുദ്ധ കലാപ കേസിലെ ആദ്യ വധശിക്ഷാ വിധിയാണിത്. വിധി പ്രഖ്യാപനത്തിന് മുമ്പുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഡൽഹി പട്യാല ഹൗസ്കോടതിക്ക് മുമ്പിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. സിഖ് യുവാക്കളായ ഹർദേവ് സിങ്, അവ്താർ സിങ് എന്നിവരെ യശ്പാലും നരേഷും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഹർദേവ് സിങിന്റെ സഹോദരൻ സന്തോഖ് സിങ് ഡൽഹി പോലീസിന് നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ തെളിവില്ലെന്ന് പറഞ്ഞ് 1994-ൽ കേസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2800 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ 2100 പേരും ഡൽഹിയിലാണ് കൊല്ലപ്പെട്ടത്. Content Highlights:Death Sentence, 1984 Anti-Sikh Riots Case,Yashpal Singh,Delhi Court


from mathrubhumi.latestnews.rssfeed https://ift.tt/2PEhtRt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages