ഇ വാർത്ത | evartha
മോഹന്‍ലാലിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി പത്മപ്രിയ
‘മീ ടൂ’ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പത്മപ്രിയയും രംഗത്ത്. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ പറഞ്ഞു.
വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുമുള്ള നിലപാടാണിത്. മീ ടൂവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈം ലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കുമറിയാം.
എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. കാരണം സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തുന്നവരാണിവര്‍ – പത്മപ്രിയ പറഞ്ഞു
കഴിഞ്ഞ ദിവസം പരോക്ഷമായി മോഹന്‍ലാലിനെ വിമര്‍ശിച്ച് നടി രേവതിയും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മപ്രിയയും ഇപ്പോള്‍ വന്നിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BqDMRC
via IFTTT
No comments:
Post a Comment