സുരേന്ദ്രനെതിരെ പുതിയ കേസുകള്‍ ഒരുങ്ങുന്നു; പിന്നില്‍ മുഖ്യമന്ത്രിയുടെ ഒഫീസ്-എം.ടി രമേശ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

സുരേന്ദ്രനെതിരെ പുതിയ കേസുകള്‍ ഒരുങ്ങുന്നു; പിന്നില്‍ മുഖ്യമന്ത്രിയുടെ ഒഫീസ്-എം.ടി രമേശ്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാൽ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലിടാൻ അണിയറയിൽ പുതിയ കേസുകൾ ഒരുങ്ങുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എം.ടി രമേശ് പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയ നടപടിയുമായി ബന്ധപ്പെട്ട് സർക്കാരിനെകൊണ്ട് കോടതിയിൽ എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും. നിയമം ഞങ്ങൾക്കുമറിയാം. കള്ളക്കേസാണ് സുരേന്ദ്രനെതിരെ ചുമത്തിയത് എന്ന് മനസ്സിലായപ്പോൾ പോലീസ് ഇപ്പോൾ തന്നെ പ്രതിരോധത്തിലായിട്ടുണ്ടെന്നും എം.ടി രമേശ് പറഞ്ഞു. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്. ശബരിമല പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ വരും ദിവസങ്ങളിൽ കൂട്ട നിരോധനാജ്ഞാ ലംഘനം നടത്തും. മഹിളാ മോർച്ചയെ അടക്കം സമരത്തിൽ അണിനിരത്തും. ജയിൽ നിറക്കാനാണ് ശ്രമമെങ്കിൽ അതിനെ നേരിടാൻ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനമെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്രമന്ത്രിമാരെ അധിക്ഷേപിക്കുന്നത് പിണറായി വിജയന്റെ പിന്തുണ ലഭിക്കും എന്ന അറിവുള്ളത് കൊണ്ട് തന്നെയാണ്. ഇതിനെതിരേ വലിയ രാഷ്ട്രീയ നിയമ പോരാട്ടങ്ങൾക്കാണ് ബി.ജെ.പി നേതൃത്വം കൊടുക്കാൻ പോവുന്നതെന്നും എം.ടി രമേശ് അറിയിച്ചു. Content Highlights:MT Ramesh speach at kozhikode on K Surendran arrest


from mathrubhumi.latestnews.rssfeed https://ift.tt/2DIonxS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages