സംസ്ഥാനത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

സംസ്ഥാനത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സംസ്ഥാനത്ത് കാൻസർ രോഗികളുടെ എണ്ണം വർഷംതോറും വർധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ത്രിതല ക്യാൻസർ സെന്ററും ലക്ചർ തിയറ്ററും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും 80,000 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പിയിൽ ചികിത്സക്കെത്തുന്നു. ഇതിൽ പുതിയ 5000 രോഗികൾ ഉണ്ട് എന്നതാണ് പ്രത്യേകത. പ്രതിവർഷം 50,000 പേർ കാൻസർ രോഗത്തിന് പുതുതായി അടിമപ്പെടുന്നു എന്നാണ് കണക്ക്. സംസ്ഥാനത്ത് ഒരു ലക്ഷം പേരിൽ 161 പുരുഷൻമാരും 165 വനിതകളും കാൻസർ ബാധിതരാണ്. ആരോഗ്യ രംഗത്ത് ദേശീയ തലത്തിൽ കേരളം ഒന്നാം സ്ഥാനത്തു നിൽക്കുമ്പോഴും കാൻസർ രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമതാണ്. ദേശീയ ശരാശരിയേക്കാൽ കൂടുതലാണ് കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിവസ്തുകളുടെ വൻ തോതിലുള്ള ഉപയോഗവും ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും വ്യാപകമാവുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരവും കാൻസർ രോഗത്തിന് കാണമാവുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കൂറേ കൂടി ബോധവൽക്കരണം ആവശ്യമുണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കൾ നല്ലത് രോഗം വരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നതാണ്. അർബുദ രോഗചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ എണ്ണവും വർഷന്തോറും കൂടി വരുകയാണ്. ഇത്തരം രോഗികൾക്ക് തിരുവനന്തപുരം ആർ.സി.സിയും മലബാർ കാൻസർ സെന്ററുമായിരുന്നു ആശ്രയം. കാൻസർ രോഗികൾക്ക് മെഡിക്കൽ കോളേജുകളിൽ ചികിത്സ സൗകര്യം വർധിപ്പിക്കുന്ന സർക്കാർ നടപടിയുടെ ഭാഗമായാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ത്രിതല ക്യാൻസർ സെന്റർ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ജനറൽ മെഡിസിൻ വിഭാഗത്തിലെ 12 ബിരുദാനന്തര ബിരുദ വിദ്യർത്ഥികൾക്കും നെഞ്ച് രോഗാശുപത്രിയിലെ രണ്ട് സീനിയർ റസിഡന്റുമാർക്കും എമർജൻസി മെഡിസിൻ വിഭാഗത്തിലെ സീനിയർ റസിഡന്റിനും കേരള സർക്കാർ ഏർപ്പെടുത്തിയ സ്വർണ്ണ മെഡൽ വിതരണവും മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ. രാജേന്ദ്രന് ജീവനക്കാരും വിദ്യാർത്ഥികളും നൽകിയ ഉപഹാരവും മുഖ്യമന്ത്രി നൽകി. അറോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. Content Highlights:Cancer patiants increase in kerala_CM


from mathrubhumi.latestnews.rssfeed https://ift.tt/2QetwV4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages