സാലറി ചലഞ്ചിന് കോളേജ് അധ്യാപകര്‍ക്ക് മടിയെന്ന് മുഖ്യമന്ത്രി;കോഴിക്കോട് മെഡിക്കല്‍ കോളേജിന് പ്രശംസ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

സാലറി ചലഞ്ചിന് കോളേജ് അധ്യാപകര്‍ക്ക് മടിയെന്ന് മുഖ്യമന്ത്രി;കോഴിക്കോട് മെഡിക്കല്‍ കോളേജിന് പ്രശംസ

കോഴിക്കോട്: സാലറി ചലഞ്ചിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മറ്റ് കോളേജ് അധ്യാപകർക്ക് കൂടി മാതൃകയാണൈന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ പങ്കെടുത്ത മെഡിക്കൽ കോളേജ് ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ 91 ശതമാനം ജീവനക്കാരും ശമ്പളത്തിന്റെ വലിപ്പം നോക്കാതെ സാലറി ചലഞ്ചിൽ പങ്കാളികളായി. മാതൃകാപരമായ പങ്കാളിത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെ ത്രിതല കാൻസർ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സാലറി ചാലഞ്ചിൽ കോളേജ് അധ്യാപകരാണ് ഏറ്റവും പിന്നിൽ. ലഭിക്കുന്ന വലിയ ശമ്പളം കൊടുക്കാൻ അവർക്ക് വിഷമമായിരുന്നു. ഇവിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃകയാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ സാമൂഹ്യ പ്രതിബന്ധതയാണ് ഇത് കാണിക്കുന്നത്. നമ്മുടെ കൈയ്യിലുള്ളത് നാടിന്റെ ആവശ്യത്തിന് നൽകാൻ കഴിയണം. ജീവിതത്തിൽ ഏറ്റവും പരോപകാരപ്രദമായ കാര്യം ഇതാണ്. സാലറി ചലഞ്ചിൽ പങ്കെടുത്തവർ ഏറ്റവും വലിയ അഭിനന്ദനത്തിന് അർഹരാണ്. മലബാറിലെ കാൻസർ ചികിത്സാ രംഗത്ത് പാവപ്പെട്ടവർക്ക് വലിയ ആശ്വാസമേകുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ത്രിതല ക്യാൻസർ സെന്റർ, ലക്ചർ തിയറ്റർ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയത്. അർബുദരോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ 44.5 കോടി രൂപ ചെലവിലാണ് ക്യാൻസർ സെന്റർ ഒരുക്കിയത്. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നീ മൂന്ന് വിഭാഗങ്ങൾ ഒരേ സമുച്ചയത്തിന് കീഴിൽ ഇനി പ്രവർത്തിക്കും. 2014-15 സാമ്പത്തിക വർഷത്തിലാണ് ത്രിതല കാൻസർ സെന്റർ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. ഏഴ് നിലകളിലായി ഉയരുന്ന ത്രിതല കാൻസർ സെന്ററിന്റെ ആദ്യം മൂന്ന് നിലയാണ് ഇപ്പോൾ പൂർത്തിയാത്. Content highlights:Chief minister inaugurated medical college cancer center


from mathrubhumi.latestnews.rssfeed https://ift.tt/2r1ABdd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages