നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തിരിച്ചുവന്നാല്‍ സ്വീകരിക്കും- മോഹന്‍ലാല്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

demo-image

നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തിരിച്ചുവന്നാല്‍ സ്വീകരിക്കും- മോഹന്‍ലാല്‍

കൊച്ചി: എഎംഎംഎയിൽനിന്ന് പുറത്തുപോയ നടിമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിൽ എഎംഎംഎ നടത്തുന്ന ഷോയെ കുറിച്ചും മറ്റും സംസാരിക്കാനാണ് ഇന്ന് യോഗം ചേർന്നതെന്നും നടിമാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങളാന്നും ചർച്ച ചെയ്തിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള ജനറൽ ബോഡി തീരുമാനം വന്നതിനു ശേഷം ആക്രമിക്കപ്പെട്ട നടിയും പത്മപ്രിയ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരുമാണ് എഎംഎംഎയിൽ നിന്ന് രാജിവെച്ചത്. മാപ്പ് പറഞ്ഞാലേ പുറത്തുപോയവരെ തിരിച്ചെടുക്കൂ എന്ന് വ്യക്തമാക്കി എക്സിക്യൂട്ടീവ് അംഗം സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, രാജിവെച്ചവർ വന്നാൽ തിരിച്ചെടുക്കുമെന്നാണ് ഇന്ന് മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്. മാപ്പ് എഴുതിത്തരമണമെന്നൊന്നും പറഞ്ഞിട്ടില്ല. മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമല്ലേയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു. സിനിമാ സംഘടനകളിൽ പരാതിപരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെ ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഗണേശ് കുമാർ പറഞ്ഞു. എല്ലാ സംഘടനകൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതിനായി വക്കീലിനെ വെച്ചിട്ടുണ്ട്. കൃത്യമായ മറുപടി വക്കീൽ കോടതിയിൽ നൽകും. അഡ്വക്കേറ്റ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാകും എഎംഎംഎ തുടർനടപടികൾ എടുക്കുക ഗണേശ് കൂട്ടിച്ചേർത്തു. അതേസമയം, പരാതിപരിഹാര സമിതിയുടെ കാര്യത്തിൽ നിയമപരാമയ എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് ട്രഷറർ ജഗദീഷ് വ്യക്തമാക്കി. സമിതി വേണമെന്ന നിർദേശത്തെ സ്വാഗതം ചെയ്യുന്നതായും ജഗദീഷ് പറഞ്ഞു. ഡബ്ല്യുസിസിയ്ക്ക് വേണ്ടി നടി റിമ കല്ലിങ്കലാണ് പരാതിപരിഹാര സമിതി സമിതി വേണമെന്ന് ഹർജി നൽകിയിരിക്കുന്നത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. Content highlights :Mohanlal at AMMA executive meeting about WCC actresses,
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2BuuOCR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages