ന്യൂഡൽഹി: ആരോഗ്യമേഖലയിലെ വിവിധ സേവനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കുകയും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന 'അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽ ബിൽ 2018'-ന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഡോക്ടറും നഴ്സുമല്ലാത്ത ജീവനക്കാരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന ബിൽ ഡിസംബറിലെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ആരോഗ്യരംഗത്ത് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത തൊഴിൽ മേഖലകളുടെ ശാക്തീകരണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, ന്യൂട്രീഷ്യനിസ്റ്റ് തുടങ്ങി 15 വിഭാഗങ്ങളിലെ 53 തരം തൊഴിലുകൾ ബില്ലിന്റെ പരിധിയിൽ വരും. ഇവയുടെ മേൽനോട്ടത്തിനും നയരൂപവത്കരണത്തിനുമായി കേന്ദ്ര, സംസ്ഥാന കൗൺസിലുകൾക്ക് രൂപം നൽകും. കേന്ദ്രകൗൺസിലിൽ 47 അംഗങ്ങളും സംസ്ഥാന കൗൺസിലുകളിൽ 28 അംഗങ്ങളുമാണ് വേണ്ടത്. ഇവയ്ക്കുതാഴെ പ്രൊഫഷണൽ ഉപദേശകസമിതിയും ഉണ്ടാകും. വിഷയങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ശുപാർശകൾ നൽകലാണ് ചുമതല. സംസ്ഥാന കൗൺസിലായിരിക്കും ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക. പുതിയ ചട്ടങ്ങളുണ്ടാക്കാനും കൗൺസിലുകൾക്ക് അധികാരമുണ്ട്. ബിൽ പാസായി ആറുമാസത്തിനുള്ളിൽ താത്കാലിക കൗൺസിൽ നിലവിൽ വരും. രണ്ടുവർഷംവരെ ഇതിനു കാലാവധിയുണ്ടാകും. ഈ സമയത്തിനുള്ളിൽ കേന്ദ്ര കൗൺസിലിന് രൂപം നൽകണം. 95 കോടി രൂപയാണ് ആദ്യ നാലുവർഷത്തെ ചെലവ് കണക്കാക്കുന്നത്. രാജ്യത്തെ ഒമ്പതു ലക്ഷത്തോളം പേർ ഇത്തരം മേഖലകളിൽ തൊഴിൽ ചെയ്യുന്നുണ്ട്. content highlights:Allied and healthcare professional bill
from mathrubhumi.latestnews.rssfeed https://ift.tt/2QbSzbk
via
IFTTT
No comments:
Post a Comment