ബെംഗളൂരു: മന്ത്രിയെ മാറ്റണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ജനതാദൾ എസ് നേതാക്കളെ ദേവഗൗഡ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു. കെ കൃഷ്ണൻകുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. എട്ടുമണിക്കാണ് കൂടിക്കാഴ്ച. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ് . പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു. തുടർന്നാണ് ഇന്നുരാത്രി ബെംഗളൂരുവിലെത്താനുള്ള അറിയിപ്പ് കേരളത്തിലെ നേതാക്കന്മാർക്ക് നൽകിയത്. രാത്രി എട്ടു മണിക്ക് ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. ക്ഷണം ലഭിച്ചതിന്തെുടർന്ന് സി.കെ നാണുവും കെ. കൃഷ്ണൻകുട്ടിയും ബെംഗളൂരുവിലേക്ക് തിരിച്ചു. എന്നാൽ, മാത്യൂ ടി തോമസ് ഇതുവരെ കേരളത്തിൽ നിന്ന് പുറപ്പെട്ടിട്ടില്ല. അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് പോകുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. എന്താായാലും മന്ത്രിസ്ഥാനം സംബന്ധിച്ച് ജനതാദളിലുള്ള തർക്കം രൂക്ഷമാവുകയാണ്. ഇന്നത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കെ കൃഷ്ണൻകുട്ടിയും സി.കെ നാണുവും.
from mathrubhumi.latestnews.rssfeed https://ift.tt/2PMrBay
via
IFTTT
No comments:
Post a Comment