മുംബൈ: വിപണിയിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 218.78 പോയന്റ് നഷ്ടത്തിൽ 34981.02ലും നിഫ്റ്റി 73.20 പോയന്റ് താഴ്ന്ന് 10526.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1511 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഊർജം, ബാങ്കിങ് എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്,ഒഎൻജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഹീറോമോട്ടോർകോർപ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എംആന്റ്എം, ഐഒസി, ഹിൻഡാൽകോ, വിപ്രോ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Content Highlights:Sensex ends 218 points lower, Nifty below 10,550
from mathrubhumi.latestnews.rssfeed https://ift.tt/2R5CvVC
via
IFTTT
No comments:
Post a Comment