തോക്ക് കൈവശമുള്ളവർക്കെല്ലാം പണത്തിന് കാവൽപോകാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

തോക്ക് കൈവശമുള്ളവർക്കെല്ലാം പണത്തിന് കാവൽപോകാം

തൃശ്ശൂർ: എ.ടി.എമ്മുകളിൽ പണമെത്തിക്കുന്ന വാഹനങ്ങളിൽ തോക്കുമായി സുരക്ഷയ്ക്കെത്തുന്ന ഇതരസംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് ആരോപണം. ബാങ്കുകൾ ഏൽപ്പിക്കുന്ന സ്വകാര്യ ഏജൻസികൾ പരിശോധനയോ സ്വകാര്യവിവരങ്ങളോ ശേഖരിക്കാതെ ഇവരെ ചുമതലയേൽപ്പിക്കുകയാണെന്നാണ് പരാതി. വിവരങ്ങൾ അറിയാത്തതിനാൽ തൃശ്ശൂരിൽ ഗൺമാനായി എത്തിയ പത്തുപേരുടെകൂടെ ജോലിചെയ്യാൻ ബാങ്കുദ്യോഗസ്ഥർ തയ്യാറായില്ല. സംസ്ഥാനത്ത് നൂറ്റമ്പതോളം ഇതരസംസ്ഥാനക്കാർ ഇത്തരം വാഹനങ്ങളിൽ ഗൺമാൻമാരായി ജോലിചെയ്യുന്നുണ്ട്. ബംഗാൾ, ജമ്മുകശ്മീർ, ബിഹാർ തുടങ്ങിയയിടങ്ങളിൽനിന്നുള്ളവരാണ് കൂടുതലും. തോക്കുകൾക്കുള്ള യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ഇവരുടെ കൈയിലുള്ള തോക്കുകൾക്കില്ല. ഇതിനാൽ തോക്കിന്റെ ഉടമയെ സംബന്ധിച്ച പൂർണവിവരങ്ങൾ ഓൺലൈൻവഴി അറിയാനും സാധിക്കില്ല. സ്റ്റേഷനിൽ അറിയിക്കുന്നില്ല ലൈസൻസുള്ള തോക്കുമായി എത്തുന്ന ഇതരസംസ്ഥാനക്കാരെക്കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ വിളിപ്പിച്ചപ്പോഴാണ് തൃശ്ശൂർ നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം രേഖകൾ ഹാജരാക്കിയത്. ഫോട്ടോകോപ്പി മാത്രമാണ് ഉണ്ടായിരുന്നതെന്നതിനാൽ യഥാർഥ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. സുരക്ഷാവീഴ്ചയ്ക്കെതിരേ സ്ഥാപനത്തിന് പോലീസ് നോട്ടീസും നൽകി. നാട്ടിലെ തോക്കിന് കർശന പരിശോധന തോക്കുലൈസൻസുകൾ മൂന്നുവർഷം കഴിയുമ്പോൾ പുതുക്കണം. എ.ഡി.എം. ആണ് പുതുക്കിനൽകേണ്ടത്. വിലാസം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. പോലീസിൽനിന്നുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. വർഷത്തിൽ നാലുതവണ ലോക്കൽ പോലീസ് സ്റ്റേഷനിൽ തോക്ക് ഹാജരാക്കണം. തിരഞ്ഞെടുപ്പുസമയത്തും മറ്റും തോക്ക് സറണ്ടർ ചെയ്യണം. ഗൺമാൻമാരെ ലഭിച്ചത് ഔട്ട്സോഴ്സിങ് കമ്പനികൾ വഴി ഇതരസംസ്ഥാനക്കാരായ ഗൺമാൻമാരെ ലഭിക്കുന്നത് ഏജൻസികൾ വഴിയാണെന്ന് എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ കരാറെടുത്തിട്ടുള്ള സെക്യുർ വാലി അധികൃതർ അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ രണ്ടുസ്ഥാപനങ്ങൾ നൽകിയ ജീവനക്കാരെയാണ് തൃശ്ശൂരിൽ നിയമിച്ചിരിക്കുന്നത്. ഇവർക്ക് തോക്ക് ലൈസൻസും മറ്റും ഉണ്ട്. ഇത് എ.ഡി.എമ്മിന്റെ മുന്നിൽ ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മാത്രമേ ഇവരെ ജോലിക്കായി നിയോഗിക്കൂ എന്നും അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് പരിമിതി ഇതരസംസ്ഥാനത്തുനിന്നുവരുന്ന ഗൺമാൻമാരെ കേരളത്തിൽ പരിശോധന നടത്തുന്നതിൽ പരിമിതിയുണ്ട്. ഓൾ ഇന്ത്യ ലൈസൻസ് ഉള്ള തോക്ക് കേരളത്തിലേക്ക് കൊണ്ടുവരാം. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള എത്രപേർ തോക്കുമായി കേരളത്തിലെത്തുന്നുണ്ടെന്നതു സംബന്ധിച്ച വിവരശേഖരണം കാര്യക്ഷമമാക്കും. -എം.ആർ. അജിത് കുമാർ, തൃശ്ശൂർ റേഞ്ച് ഐ.ജി. എത്തിയത് സെക്യൂരിറ്റി ഏജൻസി വഴി മുംബൈ ആസ്ഥാനമായ സെക്യൂരിറ്റി ഏജൻസി വഴിയാണ് കേരളത്തിലെത്തിയത്. ജൻമദേശമായ ബിഹാറിൽ രജിസ്റ്റർ ചെയ്ത തോക്ക് ലൈസൻസാണ് ഉള്ളത്. കേരളത്തിൽ പരിശോധനകൾക്ക് ഹാജരാക്കിയിട്ടില്ല. 30,000 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. മാസം 12,000 രൂപയാണ് ശമ്പളം. -ആർ.കെ. തിവാരി, ബിഹാർ സ്വദേശിയായ ഗൺമാൻ content highlights:gun licence,private security agencies,gunman in atm cash vans


from mathrubhumi.latestnews.rssfeed http://bit.ly/2RjH0A1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages