ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാധ്യത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: തീരത്തുനിന്ന് 900 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനകം വടക്കൻ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുള്ള ഫെതായ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിച്ച് ഡിസംബർ 17ന് ആന്ധ്രയിലെ ഓങ്കോളിനും കാക്കിനടയ്ക്കും മധ്യേ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. 17 വരെ ആന്ധ്ര, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യ തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlight:Cyclone Phethai: Deep depression in Bay of Bengal likely to intensify


from mathrubhumi.latestnews.rssfeed https://ift.tt/2Eow8Jl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages