23 ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്ന് കാണാതായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

23 ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്ന് കാണാതായി

ന്യൂഡൽഹി: 23 ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ ഇന്ത്യയിലെ പാക് ഹൈകമ്മീഷൻ ഓഫീസിൽ നിന്ന് കാണാതായത് വിവാദമാകുന്നു. ഗുരുനാനാക്കിന്റെ 549 -ാമത് ജയന്തിയോടനുബന്ധിച്ച് തീർഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാരായ സിഖ് മതവിശ്വാസികളുടെ പാസ്പോർട്ടുകളാണ് കാണാതായത്. സംഭവത്തിൽ വിദേശകര്യമന്ത്രാലയം നടപടി തുടങ്ങി. പാസ്പോർട്ട് പാക് ഹൈക്കമ്മീഷൻ ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട 23 പാസ്പോർട്ടുകളും വിദേശകാര്യമന്ത്രാലയം റദ്ദാക്കി. നവംബർ 21 മുതൽ 30 വരെയായിരുന്നു ഗുരുനാനാക് ജയന്തി ആഘോഷങ്ങൾ നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് വിസ അപേക്ഷയോടൊപ്പം പാസ്പോർട്ടുകൾ പാക് ഹൈക്കമ്മീഷനിൽ സമർപ്പിച്ചത്. ഡൽഹിയിലുള്ള ഇടനിലക്കാരനാണ് പാസ്പോർട്ടുകൾ എല്ലാം ഒരുമിച്ച് പാക് ഹൈക്കമ്മീഷനിൽ ഏൽപ്പിച്ചത്. പാസ്പോർട്ടും വിസ അപേക്ഷയുമടക്കമുള്ള രേഖകൾ താൻ അവിടെ സമർപ്പിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് രേഖകൾ തിരികെ വാങ്ങാനെത്തിയപ്പോൾ അവ ഇവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇടനിലക്കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം പാസ്പോർട്ടുകൾ കാണാതായ സംഭവത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പാക് അധികൃതരുടെ പ്രതികരണം. Content Highlights:23 Indian passports go missing from Pakistan high commission


from mathrubhumi.latestnews.rssfeed https://ift.tt/2LmWbCs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages