കോട്ടയം: ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് (65)വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചരുന്ന കാർ റോഡിൽ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഉടൻതന്നെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂർ സ്വദേശിയാണ്.കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂർ, എല്ലൂരു, ഹൈദരാബാദ്, ഇൻഡോർ, ജാബുവ, നാഗപുർ രൂപതകളിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ഒക്ടോബർ 18നാണ് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ ഗ്വാളിയോർ രൂപത ബിഷപ്പായി നിയമിച്ചത്. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി. Content Highlights:Bishop Thomas Thennatt of Gwalior dies in car accident
from mathrubhumi.latestnews.rssfeed https://ift.tt/2CeLiPZ
via
IFTTT
No comments:
Post a Comment