ഇന്ന് മെറി ക്രിസ്മസ്, നാളെ ബോക്‌സിങ് ഡേ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

ഇന്ന് മെറി ക്രിസ്മസ്, നാളെ ബോക്‌സിങ് ഡേ

മെൽബൺ: പരമ്പര തുടങ്ങുന്നതിനു മുമ്പ് ഇന്ത്യൻ ടീമിനൊപ്പമായിരുന്നു സാധ്യതകൾ. അഡ്ലെയ്ഡിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച് ഇന്ത്യ അത് ശരിവെക്കുകയും ചെയ്തു. പെർത്തിലെത്തിയപ്പോൾ ഓസീസ് മാറി. പേസും സ്പിന്നുമായി ഇന്ത്യയെ വരിഞ്ഞുകെട്ടി. ജയത്തോടെ അവർ പരമ്പരയിൽ ഇന്ത്യയെ ഒപ്പംപിടിക്കുകയും ചെയ്തു. ഇനി മൂന്നാം അങ്കം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോക്സിങ് ഡേ ടെസ്റ്റ്. മത്സരം ബുധനാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങും. എല്ലാ വർഷവും ക്രിസ്മസ് പിറ്റേന്നു മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ എതിരാളികളെ തകർത്തെറിഞ്ഞതിന്റെ ചരിത്രമാണ് ഓസീസിന്റേത്. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെൽബണിലെ മൂന്നാം ടെസ്റ്റിൽ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം. ആശങ്കകളാണ് ഇന്ത്യൻ ടീമിലേറെയും. ആരെ കളിപ്പിക്കണം, ആരെ തഴയണം എന്നതിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും പരിശീലകൻ രവിശാസ്ത്രിക്കും ചൊവ്വാഴ്ചയും ഉത്തരമില്ല. അതുണ്ടായാലേ മെൽബണിലെ പദ്ധതികൾ ആവിഷ്കരിക്കാനാകൂ. ആര് ഓപ്പൺ ചെയ്യും ആദ്യ രണ്ടു ടെസ്റ്റുകളിലും ഓപ്പണർമാർ വൻ പരാജയമായിരുന്നു. മുരളി വിജയ്-ലോകേഷ് രാഹുൽ സഖ്യത്തിന് ഒരിക്കലും ഓസീസ് ബൗളർമാർക്കുമേൽ ആധിപത്യം പുലർത്താനായില്ല. ഇവരെ ഇനി ടീമിൽ നിലനിർത്തുമോ എന്ന് കാത്തിരുന്നു കാണണം. മായങ്ക് അഗർവാളാണ് ടീമിലെ മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണർ. മെൽബണിൽ അഗർവാളിനെ കളിപ്പിക്കാൻ ഏറക്കുറെ ധാരണയായി. എന്നാൽ, കൂടെ ആര് എന്ന് തീരുമാനമായില്ല. ഹനുമ വിഹാരി, പാർഥിവ് പട്ടേൽ, രോഹിത് ശർമ എന്നിവരെയും ഓപ്പണിങ്ങിൽ പരീക്ഷിക്കണം എന്ന മുറവിളി ശക്തമാണ്. വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യൻ പ്രതീക്ഷ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് സ്ഥാനം നിലനിർത്തിയേക്കും. ജഡേജ പൂർണഫിറ്റ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പൂർണ ഫിറ്റാണെന്ന് ബി.സി.സി.ഐ. അറിയിച്ചിട്ടുണ്ട്. ജഡേജ അവസാന ഇലവനിലെത്താൻ സാധ്യതയേറെ. രണ്ടാം ടെസ്റ്റിൽ നാലു പേസർമാരെ കളിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിച്ചതിനാൽ സ്പിന്നർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തും എന്ന് ഏറക്കുറെ ഉറപ്പാണ്. ടീമിലെ മറ്റൊരു സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. അശ്വിനും ഫിറ്റായാൽ ഹനുമ വിഹാരിയെ പുറത്തിരുത്തി ഇരുവരെയും കളിപ്പിച്ചേക്കും. പേസർമാരായ ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ സ്ഥാനം നിലനിർത്തിയേക്കും. മാറ്റമില്ലാതെ ഓസീസ് രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽനിന്ന് മാറ്റമില്ലാതെയാവും മെൽബണിലും ഓസീസ് കളത്തിലിറങ്ങുക. നഥാൻ ലിയോണിലാണ് മെൽബണിൽ ഓസീസിന്റെ പ്രതീക്ഷ. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർക്കൊപ്പം മികച്ച ലെങ്തിൽ പന്തെറിയുന്ന സ്പിന്നർ നഥാൻ ലിയോണും ഓസീസ് ബോളിങ് നിരയെ അപകടകരമാക്കുന്നു. Content Highlights: india vs australia 3rd test boxing day


from mathrubhumi.latestnews.rssfeed http://bit.ly/2T8gPcc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages