ന്യൂഡൽഹി:രാഷ്ട്രീയത്തിൽ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാകണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി അധ്യക്ഷനുമെന്ന് പറയാതെ പറഞ്ഞ് വീണ്ടുംനിതിൻ ഗഡ്കരി. ഞാനായിരുന്നു പാർട്ടി അധ്യക്ഷനെങ്കിൽ എന്റെ എംപിമാരും എംഎൽഎമാരും നന്നായി പ്രവർത്തിച്ചില്ലെങ്കിൽ ആരായിരിക്കും ഉത്തരവാദി, അത് ഞാൻ തന്നെ-ഗഡ്കരി പറഞ്ഞു. ഐബി ഓഫീസർമാരുടെ വാർഷിക എൻഡോവ്മെന്റ് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. വിനയത്തോടെ പെരുമാറണം. മനുഷ്യ ബന്ധങ്ങൾക്ക് വില കൽപിക്കണം. നന്നായി സംസാരിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. നിങ്ങൾ ഒരു വിദ്വാനായിരിക്കാം, പക്ഷേ ജനം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നില്ല-ഗഡ്കരി പറഞ്ഞു. എല്ലാം അറിയാം എന്ന് ചിന്തിക്കുന്നവർക്കും തെറ്റുപറ്റാം. കൃത്രിമമായ മാർക്കറ്റിങ്ങിൽ നിന്ന് ആളുകൾ അകന്നുനിൽക്കണം. ആത്മവിശ്വാസത്തിനും ഈഗോയ്ക്കും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസമാകാം, പക്ഷേ ഈഗോ മാറ്റിവെക്കണം-ഗഡ്കരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് നല്ലതാണ്. പക്ഷേ അതുകൊണ്ട് ജനങ്ങൾക്ക് സാമൂഹികമായും സാമ്പത്തികമായും മാറ്റങ്ങൾ കൊണ്ടുവരാനാകുന്നില്ലെങ്കിൽ നിങ്ങൾ അധികാരത്തിൽ വരുന്നതും പോകുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. സർക്കാരുകൾ വരും പോകും പക്ഷേ രാജ്യം നിലനിൽക്കുമെന്ന മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഈ രാജ്യം ഏതെങ്കിലും ഒരു പാർട്ടിയുടേതോ വ്യക്തിയുടേതോ അല്ല മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം പറഞ്ഞു.ഐബി സംഘടിപ്പിച്ച പരിപാടിയായിട്ടും ആഭ്യന്തര സുരക്ഷ, ഇന്റലിജൻസ് എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാര്യമായി പരാമർശിക്കപ്പെട്ടുമില്ല. എനിക്ക് നെഹ്രുവിന്റെ പ്രസംഗങ്ങൾ ഇഷ് ടമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. ഇന്ത്യയൊരു രാജ്യമല്ല, മറിച്ച് ഒരു ജനതതിയാണെന്ന നെഹ്രുവിന്റെ വാക്കുകളെ ഞാൻ ഇഷ് ടപ്പെടുന്നു. പരിഹാരമുണ്ടാക്കാനറിയാത്തവർ കുറഞ്ഞപക്ഷം പ്രശ്നങ്ങളുണ്ടാക്കാതെങ്കിലുമിരിക്കണം. പുണെയിൽ വച്ച് നടത്തിയ ആദ്യ പ്രസ്താവന വിവാദമായതോടെ തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിന്റെ ഉന്നമാണ് രാഷ് ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. #WATCH Nitin Gadkari: JL Nehru kehte the, "India is not a nation, it is a population. Iss desh ka har vyakti desh ke liye prashn hai, samasya hai." Unke yeh bhashn mujhe bahut pasand hain. Toh main itna toh kar sakta hun ki main desh ke saamne samasya nahi rahunga. (24.12) pic.twitter.com/i3QzoqwrLk — ANI (@ANI) December 25, 2018 Content Highlights: Nitin Gadkari,Party Chief Responsible
from mathrubhumi.latestnews.rssfeed http://bit.ly/2GEVVQu
via IFTTT
Tuesday, December 25, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തോല്‍വിയില്‍ ഉത്തരവാദിത്വം അധ്യക്ഷന്, പറയാതെ പറഞ്ഞ് വീണ്ടും ഗഡ്കരി
തോല്‍വിയില്‍ ഉത്തരവാദിത്വം അധ്യക്ഷന്, പറയാതെ പറഞ്ഞ് വീണ്ടും ഗഡ്കരി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment