ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

എരുമേലി: ശബരിമല ദർശനത്തിന് പോയ ട്രാൻസ് ജെൻഡറുകളെ പോലീസ് തിരിച്ചയച്ചു. തുടർന്ന് നാലംഗം സംഘം പോലീസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി. പുലർച്ചെ 1.50 നാണ് ഇവർ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. തുടർന്ന് എരുമേലി വഴി ഇവർ പമ്പയിലേക്ക് തിരിക്കാൻ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടഞ്ഞു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പോലീസ് തടഞ്ഞത്. കോട്ടയം, എറണാകുളം സ്വദേശികളാണ് ഇവർ. നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പോലീസ് നിർദ്ദേശിച്ചത്. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദർശനത്തിന് പോകുമെന്നാണ് ഇവർ പറയുന്നത്. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികൾ എത്തുന്നതുപോലെ തന്നെയാണ് തങ്ങൾ എത്തിയതെന്നും മുമ്പും ഇത്തരത്തിൽ ശബരിമലയിൽ തങ്ങളുടെ കൂട്ടത്തിലുള്ളവർ ശബരിമലയിൽ പോയിട്ടുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ച് സുരക്ഷ ആവശ്യപ്പെടുമെന്നും ഇവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് ഇത്തരമൊരു നടചപടി സ്വീകരിച്ചതെന്നാണ് വിവരം. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാൽ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നാണ് പോലീസ് പറയുന്നത്. വളരെ സമാധാനത്തോടെ പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീർഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഇവരെ വനിതാ പോലീസിന്റെ അകമ്പടിയോടെ കോട്ടയത്തേക്ക് അയച്ചിട്ടുണ്ട്. കാര്യങ്ങൾ വിശദീകരിച്ച് എറണാകുളത്തേക്ക് മടങ്ങിപ്പോകണമെന്ന് പോലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തങ്ങൾക്ക് ശബരിമലയിലേക്ക് പോകാൻ പ്രത്യേകിച്ച് വിലക്കൊന്നുമില്ലെന്നാണ് ട്രാൻസ് ജെൻഡറുകളുടെ നിലപാട്. ശബരിമല ദർശനത്തിന് ഇവർ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. അതേസമയം തങ്ങളോട് പോലീസ് മോശമായാണ് പോലീസ് സംസാരിച്ചത്. തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടെന്നും തങ്ങൾ വന്ന ടാക്സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ഫെയ്സ്ബുക്ക് ലൈവിൽ ആരോപിച്ചു. നിങ്ങൾ ആണുങ്ങളാണെങ്കിൽ പാന്റും ഷർട്ടുമിട്ട് വരാൻ ആക്ഷേപിച്ചെന്നും ഇവർ ആരോപിക്കുന്നു. Content Highlights: Transgenders Stoped by Police, Sabarimala Pilgeims, Erumely


from mathrubhumi.latestnews.rssfeed https://ift.tt/2GgSWO4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages