അഹമ്മദാബാദ്: ഭാരതീയരുടെ ആരാധനാമൂർത്തിയായ ഹനുമാന് അടുത്ത കാലത്ത് ലഭിച്ചത് അനവധി വിശേഷണങ്ങളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ആദ്യം ദളിതനെന്ന് വിശേഷണം നൽകി. തുടർന്ന് ജൈനനെന്നും മുസ്ലിമെന്നും ചൈനക്കാരനെന്നും കായികതാരമെന്നുമുള്ള വിശേഷണങ്ങൾ ഹനുമാനെ തേടിയെത്തി. ഇപ്പോൾ ഗുജറാത്തിലെ സാരംഗ്പുരിലെ കഷ്ടഭജൻ ദേവനെ തേടിയെത്തിയത് പുതിയ വിശേഷണമല്ല, തണുപ്പിൽ നിന്ന് രക്ഷിക്കാനുള്ള വെൽവെറ്റ് കുപ്പായമാണ്. ഞായറാഴ്ച സാരംഗ്പുരിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടത് സാന്റാ ക്ലോസ് ധരിക്കുന്ന പോലുള്ള ചുവപ്പും വെള്ളയും നിറത്തിലുള്ള കുപ്പായവും തൊപ്പിയും അണിഞ്ഞിരിക്കുന്ന ഭഗവാനെയാണ്. ഭക്തരിൽ ചിലർ തന്നെയാണ് ഹനുമാന്റെ വിഗ്രഹത്തിൽ സാന്റയുടെ വസ്ത്രം അണിയിച്ചത്. എന്നാൽ ക്ഷേത്രസന്ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും ഭഗവാന്റെ പുതിയ വസ്ത്രധാരണം ഇഷ്ടമായില്ല. അവർ പ്രതിഷേധം അറിയിച്ചു. ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ഭക്തരെ സമാധാനപ്പെടുത്താൻ രംഗത്തെത്തി. വെൽവെറ്റ് കൊണ്ടു തുന്നിയതാണ് വസ്ത്രമെന്നും അത് കൊണ്ടാണ് വിഗ്രഹത്തിലണിയിച്ചതെന്നും ആരുടേയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യപുരോഹിതനായ സ്വാമി വിവേക് സാഗർ മഹാരാജ് പറഞ്ഞു. അമേരിക്കയിലെ ഹനുമാൻ ഭക്തരാണ് ഈ വസ്ത്രം അയച്ചു കൊടുത്തതെന്നും ഇത് ഭഗവാനെ തണുപ്പിൽ നിന്ന് സംരക്ഷിക്കുമെന്നും ക്ഷേത്ര അധികാരികൾ അറിയിച്ചുവെങ്കിലും പ്രതിഷേധം തുടർന്നതിനാൽ സാന്റാകുപ്പായം പിന്നീട് അഴിച്ചു മാറ്റി. Content Highlights: Hanuman dressed up as Santa Claus- Gujarat, Sarangpur, Yogi Adithya Nath
from mathrubhumi.latestnews.rssfeed http://bit.ly/2QdwzJ4
via
IFTTT
No comments:
Post a Comment