നോയിഡ: വാർത്താ ചാനൽ അവതാരക നാലാം നിലയിലെ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചു. സീ രാജസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ രാധിക കൗശിക് ആണ് നാലാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ചത്. മദ്യലഹരിയിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. ദുരൂഹമരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സഹപ്രവർത്തകനൊപ്പമാണ് രാധിക ഫ്ളാറ്റിലുണ്ടായിരുന്നത്. അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന. ഫ്ളാറ്റിൽ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫ്ളാറ്റിൽ പാർട്ടി നടന്നിരുന്നതായും പോലീസ് പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ താൻ വീട്ടിനുള്ളിലേക്ക പോയെന്നാണ് സഹപ്രവർത്തകൻ പറയുന്നത്. രാധിക അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണതാണെന്നും ഇയാൾപറയുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇവർ പോലീസ് കസ്റ്റഡിയിലാണ്. ബാൽക്കണിയുടെ കൈവരിക്ക് ഉയരം കുറവാണ്. മരണകാരണം വിശദമായി അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. Content Highlights:TV Anchor Falls to Death from Her Fourth-floor Flat in Noida
from mathrubhumi.latestnews.rssfeed https://ift.tt/2CeTBvc
via
IFTTT
No comments:
Post a Comment