തിരുവനന്തപുരം: മുഖ്യമന്ത്രി കുറിപ്പ് നൽകിയതിനെ തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചുവെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് വിശദീകരണവുമായിസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ബഹളത്തിനിടയിൽ ബില്ലുകൾ ശ്രദ്ധിക്കാതെ പോകരുത് എന്ന കുറിപ്പാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് സ്പീക്കർ നൽകുന്ന വിശദീകരണം. അത്തരമൊരു കുറിപ്പ് നൽകുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ഇനിയും അത്തരമൊരു കുറിപ്പ് നൽകിയാൽ സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് സ്പീക്കർ ഇതിന് വിശദീകരണം നൽകിയത്. സഭ നടക്കുമ്പോൾ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ കക്ഷിനേതാക്കളോ കുറിപ്പ് നൽകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ നിയമസഭയിൽ ബഹളം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കുറിപ്പു നൽകിയത്. തുടർന്ന് സ്പീക്കർ സഭാ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷാരോപണത്തിന് വഴിതെളിച്ചത്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിലൂടെ സ്പീക്കർ പദവിയെയും പി ശ്രീരാമകൃഷ്ണൻ എന്ന വ്യക്തിയെയും പുകമറയ്ക്കുള്ളിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സ്പീക്കർ പറഞ്ഞു. ഭൂതകാലത്തിൽ ഒരു പ്രത്യേക സന്ദർഭത്തിലെ തെറ്റ് സ്ഥിരനിക്ഷേപമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ശ്രീരാമകൃഷ്ണൻ ആരോപിച്ചു. Content Highlights: Sreeramakrishnan Gives Explanation On CMS Note, Kerala Assembly
from mathrubhumi.latestnews.rssfeed https://ift.tt/2S4aCh1
via
IFTTT
No comments:
Post a Comment