ശബരിമലയില്‍ യുവതികളെ എത്തിച്ച് സിപിഎം ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്നു: മുരളീധരന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

ശബരിമലയില്‍ യുവതികളെ എത്തിച്ച് സിപിഎം ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്നു: മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകർക്കാൻ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്സിജൻ നൽകുന്ന പരിപാടിയാണെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻകെ. മുരളീധരൻ.ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയിൽ കോൺഗ്രസുകാർ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതി ആർ.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടിയാണ്. ആർ.എസ്.എസ്. സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിൽ ഇടയ്ക്കിടെ യുവതികളെ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേർന്നുള്ള തന്ത്രമാണെന്നും ബി.ജെ.പിയുടെ സമരം തണുത്തിരിക്കുമ്പോഴാണ് യുവതികളെ എത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുവതികളുടെ മലകയറ്റം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള സിപിഎം-ബിജെപി നീക്കമാണ്. പോലീസ് എന്തിനാണ് ഇത്ര താത്പര്യമെടുത്ത് യുവതികളെ എത്തിക്കുന്നതെന്നും താലിബാൻ മോഡൽ അക്രമമെന്ന മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതികളെ തടയുന്നത് ആർ.എസ്.എസുകാരാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. ഭക്തരെയെല്ലാം ആർ.എസ്.എസ്സുകാരായി ചിത്രീകരിക്കുന്നത് എന്തിനാണ്. യുവതികളെ മലകയറാൻ സർക്കാർ അനുവദിക്കുന്നില്ല. യുവതികളെ തിരിച്ചയക്കാൻ 144-ന്റെ ആവശ്യവുമില്ല. അതിനാൽ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണം - മുരളീധരൻ ആവശ്യപ്പെട്ടു. വനിതാ മതിൽ സർക്കാർ വക മതിലാണോ അതോ പാർട്ടി മതിലാണോ എന്ന് വ്യക്തമാക്കണം. പാർട്ടി മതിലാണെങ്കിൽ എതിർപ്പില്ല. സർക്കാർ കാശ് ചിലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പി.ആർ.ഡി വകുപ്പിലൂടെ പരസ്യം ചെയ്യുന്നു. സർക്കാർ പരിപാടിയുടെ നോട്ടീസിൽ വനിതാ മതിലിൽ പങ്കാളിയാവുകയെന്ന് അച്ചടിച്ചു. സർക്കാർ കാശ് ചിലവാക്കുന്നില്ലെങ്കിൽ എന്തിനാണ് പരസ്യം ചെയ്യുന്നതെന്നും, വനിതാ മതിൽ കാരണം പ്രളയാനന്തര പുനർനിർമാണം സ്തംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് സ്ത്രീ സമത്വം ഉറപ്പുവരുത്തണമെന്ന് നിർബന്ധമാണെങ്കിൽ ആദ്യം വിജിയുടെ സമരപ്പന്തലിലേക്ക് പോകണമെന്നും, അവർക്ക് വാഗ്ദാനം ചെയ്ത സഹായം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. Content Highlights:k muraleedharan press meet in trivandrum, k muraleedharan, ayyappajyothi, sabarimala women entry, cpm, bjp, congress,


from mathrubhumi.latestnews.rssfeed http://bit.ly/2Af29ki
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages