മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എത്രയുംവേഗം എഴുതിത്തള്ളും - രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എത്രയുംവേഗം എഴുതിത്തള്ളും - രാഹുല്‍

ന്യൂഡൽഹി: ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലേറിയാൽ പത്ത് ദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നൽകിയിരുന്നു. ഞങ്ങൾ (കോൺഗ്രസ് ) കാർഷികകടങ്ങൾ എഴുതിത്തള്ളാൻ പോകുകയാണ്. രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അശോക് ഗെഹ് ലോത്തിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥിനെ തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വ്യാഴാഴ്ച്ച വന്നിരുന്നു. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഛത്തീസ്ഗഡിൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ ഭൂപേഷ് ബാഘേലും അംബികാപുർ എംഎൽഎ ടി.എസ്.സിങ് ദിയോയെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. Content Highlights:Farm loans waiver soon in MP, Rajasthan, Chhattisgrah saysRahul Gandhi, Congress,Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2zXTClU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages