പത്തനംതിട്ട: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചുനൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോൺഫറൻസിങ് സംവിധാനംവഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നൽകിയിരുന്നു. കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾ അഴിമതിക്കാരുടെയും ഭരിക്കാൻ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവർകത്തകർ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളിൽനിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രത്തിൽ മുൻ സർക്കാരുകളെക്കാൾ മികച്ച ഭരണമാണ് എൻഡിഎ സർക്കാർ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇഐപി (എവരി പേഴ്സൺ ഈസ് ഇംപോർട്ടന്റ്) എന്ന സ്ഥിതിയാണെന്നും സർക്കാർ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. PM Narendra Modi addressing BJP workers in Kerala: In Kerala, there are two governance models currently. The Congress model and the Communist model. Both models are models of efficient corruption and inefficient governance pic.twitter.com/9kciAEmLUg — ANI (@ANI) December 14, 2018 Content Highlioghts: Kerala Floods, Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2LiQYeC
via
IFTTT
No comments:
Post a Comment