കൂത്ത്, കൂടിയാട്ടം കലാകാരനായ കലാമണ്ഡലം രാധാകൃഷ്ണന്‍ നിര്യാതനായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

കൂത്ത്, കൂടിയാട്ടം കലാകാരനായ കലാമണ്ഡലം രാധാകൃഷ്ണന്‍ നിര്യാതനായി

ഷൊർണൂർ: ചാക്യാർകൂത്ത്, കൂടിയാട്ട കലാകാരനായ കലാമണ്ഡലം രാധാകൃഷ്ണൻ(56) നിര്യാതനായി. ഏറെനാളായി കടുത്ത പ്രമേഹ രോഗബാധിതനായിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കേരള കലാമണ്ഡലത്തിൽ നിന്നും ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പൂർത്തീകരിച്ച് കലാമണ്ഡലത്തിൽതാത്കാലികകൂടിയാട്ട അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ രംഗാവതരണം നടത്തിയിട്ടുണ്ട്. കലാമണ്ഡലം പൈങ്കുളം രാമചാക്യാർ പുരസ്കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. പാലക്കാട് പാറശ്ശേരി സ്വദേശിയാണ് രാധാകൃഷ്ണൻ.ഭാര്യ രമണി, മകൻ അർജുൻ. Content Highlights: koodiyattam artist Kalamandalam Radhakrishnan Passed away


from mathrubhumi.latestnews.rssfeed https://ift.tt/2UOLnBp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages