വിദേശിയുടെ മകന് ദേശസ്നേഹിയാകാനാവില്ല, രാഹുലിനെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

വിദേശിയുടെ മകന് ദേശസ്നേഹിയാകാനാവില്ല, രാഹുലിനെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോൽവിയുടെ ജാള്യത മറച്ചു വെക്കാൻ രാഹുൽ ഗാന്ധിക്കെതിരേ വംശീയാധിക്ഷേപം നടത്തി ബിജെപി നേതാവ് കൈലാഷ് വിജയ വർഗിയ. ഒരു വിദേശിയായ സ്ത്രീക്ക് ജനിച്ച സന്തതിക്ക് ഒരിക്കലും ദേശഭക്തരാകാനാകില്ലെന്നും, ഹൃദയത്തിൽ തൊടുന്ന ദേശീയ താത്പര്യം അവർക്കുണ്ടാവില്ലെന്നും ട്വറ്ററിലാണ് വിജയവർഗിയ രേഖപ്പെടുത്തിയത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയുടെയും അവരുടെ മകനായ രാഹുൽ ഗാന്ധിയുടെയും ദേശഭക്തിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു വിജയവർഗയുടെ ട്വീറ്റ്. എന്നാൽ ഈ ട്വീറ്റിനോട് കോൺഗ്രസ്സിന്റെ വിവിധ നേതാക്കൾ രൂക്ഷമായി തന്നെ പ്രതികരിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നുള്ള മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോൺഗ്രസ്സ് വക്താവ് പ്രിയങ്ക ചതുർവേദിയുടെ മറുപടി ട്വീറ്റ്. ഇതിനു മുമ്പും വിവാദ പരാമർശങ്ങൾ നടത്തി വിമർശനം നേരിട്ട വ്യക്തിയാണ് വിജയവർഗിയ. ചില സീമകൾ ലംഘിക്കുന്ന സ്ത്രീകൾ വലിയ വില കൊടുക്കേണ്ടി വരുമെന്ന്ബലാൽസംഗത്തെ ന്യായീകരിച്ചു കൊണ്ട് 2013ൽ ഇദ്ദേഹം സംസാരിച്ചത് വൻ വിവാദമായിരുന്നു. രാജ്യസ്നേഹിയാണെങ്കിൽ ഷാരൂഖ് ഖാന്റെ റയീസ് സിനിമയെയല്ല ഹൃത്വിക് റോഷന്റെ കാബിലിനെയാണ് പിന്തുണക്കേണ്ടതെന്നുഇദ്ദേഹം നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.റയീസ് നമ്മുടെ രാജ്യത്തിന്റെ ചിത്രമല്ല, നമ്മൾ യഥാർഥ രാജ്യസ്നേഹിയാണെങ്കിൽ കാബിലിനെ പിന്തുണയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ആഹ്വാനം. content highlights:Son Of Foreigner Cant Be Patriot says BJP Leader Kailash Vijayvargiya on Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2rzriBE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages