ബാറുകളിൽ മദ്യം വിളമ്പാനുള്ള നിയന്ത്രണത്തിൽ ഇളവിനു നീക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

ബാറുകളിൽ മദ്യം വിളമ്പാനുള്ള നിയന്ത്രണത്തിൽ ഇളവിനു നീക്കം

: ബാർ ഹോട്ടലുകളിൽ ഒന്നിലധികം മദ്യവിതരണ കൗണ്ടറുകൾ അനുവദിക്കാൻ നീക്കം. അബ്കാരികളുടെ നിവേദനത്തെത്തുടർന്ന് ഇതിനായി വിദേശമദ്യവിൽപ്പന ചട്ടത്തിൽ ഭേദഗതി വരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ബാർ ലൈസൻസികൾക്ക് മദ്യം ചില്ലറ വിൽപ്പന നടത്താൻ ബാർ റൂമിലെ കൗണ്ടറിൽ മാത്രമാണ് അനുമതി. ബാർ ലൈസൻസിൽ ഈ സ്ഥലത്തെക്കുറിച്ച് നിർവചനമുണ്ട്. ഇതിനുപുറമേ ബാറുകളിലെ റെസ്റ്റോറന്റിലും ലോബികളിലും മദ്യം നൽകുന്നതിന് സർവീസ് ഡെസ്കുകൾ അനുവദിക്കാറുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനാണ് ക്രമീകരണം.ഉപഭോക്താക്കളുടെ അപ്പപ്പോഴുള്ള ആവശ്യത്തിനനുസരിച്ചു മാത്രമേ സർവീസ് ഡെസ്‌കിൽ മദ്യം സൂക്ഷിക്കാൻ കഴിയൂ. ഇവിടെ എത്തിച്ച് വിതരണം ചെയ്യുന്ന മദ്യത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ബാർ റൂമിലെ രജിസ്റ്ററിൽ ഉൾക്കൊള്ളിച്ചശേഷമേ ഇവിടേക്ക് മദ്യം കൊണ്ടുവരാവൂ. ബില്ലടിച്ച് വിൽപ്പനനടത്താനോ മദ്യം പെഗ് വെച്ച് അളന്നുകൊടുക്കാനോ പാടില്ല. കുപ്പികളിൽ പ്രദർശിപ്പിക്കാനും പാടില്ല. ഒന്നിലധികം സ്ഥലങ്ങളിൽ ബാർ റൂം സജ്ജീകരിക്കാതിരിക്കാനാണ് ഈ നിബന്ധനകൾ.ഇതിൽ ഇളവുതേടി ഏറെക്കാലമായി അബ്കാരികൾ രംഗത്തുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ അനാവശ്യമായി കേസെടുക്കുന്നെന്നും സർവീസ് ഡെസ്കിന്റെ നിർവചനത്തിൽ അവ്യക്തതയുണ്ടെന്നും പറഞ്ഞാണ് അടുത്തിടെ സർക്കാരിനെ സമീപിച്ചത്. മിക്ക ബാറുകൾക്കും ഒന്നിലധികം റെസ്റ്റോറന്റുകളുണ്ട്. സർവീസ് ഡെസ്കിൽ ഇളവുലഭിച്ചാൽ എല്ലായിടത്തും ബാർ റൂം സജ്ജീകരിക്കാം. ഒരു ലൈസൻസിൽതന്നെ ഒന്നിലധികം ബാർ പ്രവർത്തിപ്പിക്കാനാകും.ഇതിനുള്ള നടപടികൾ തുടങ്ങിയപ്പോൾ എക്സൈസ് കമ്മിഷണർ ബാർഹോട്ടലുകളിലെ സർവീസ് ഡെസ്കുകൾ പരിശോധിക്കാനും ക്രമക്കേടില്ലെന്ന് ഉറപ്പാക്കാനും ഉത്തരവിറക്കി. സർക്കാർതലത്തിൽ അനുകൂല നിലപാടുണ്ടായപ്പോൾ എക്സൈസ് കമ്മിഷണർ എതിർത്തത് അബ്കാരികൾക്ക് തിരിച്ചടിയായി. അബ്കാരി ഡെപ്യൂട്ടി കമ്മിഷണർ അടക്കമുള്ളവരുടെ സ്ഥലംമാറ്റത്തിന് ഇടയാക്കിയത് ഇതാണെന്ന് പറയപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2S7x7SB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages