തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹർത്താലിനുനേരെ നാടെങ്ങും വൻ ജനരോഷം. തിരുവനന്തപുരത്തും കോഴിക്കോട്ടും കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾക്ക് പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങേണ്ടിവന്നു. പലയിടത്തും സ്വകാര്യവാഹനങ്ങൾ ഓടി. കടകളും തുറന്നു. മിക്കയിടത്തും ഹർത്താലനുകൂലികൾക്ക് ജനങ്ങളിൽനിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. സർക്കാർ ഓഫീസുകളും പൊതുമേഖലാബാങ്കുകളും തുറന്നു. ഓഫീസുകളിൽ സാധാരണ ഹർത്താൽദിവസത്തേക്കാൾ കൂടുതൽപേർ ജോലിക്കെത്തി. തുടരെയുണ്ടാകുന്ന ഹർത്താലുകൾക്കുനേരെയുള്ള പ്രതിഷേധമായിരുന്നു പലയിടത്തും കാണാൻ കഴിഞ്ഞത്. ഹർത്താലുകൾക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹർത്താലുകളിൽ മിഠായിത്തെരുവിലെ കടകൾ അടയ്ക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഹർത്താൽ അനുകൂലികൾക്കുനേരെ തിരുവനന്തപുരം കല്ലറ പാങ്ങോട്ട് വ്യാപാരികൾ പ്രതിഷേധിച്ചു. തുടർന്ന് ഇവർ പിന്മാറി. തിരുവനന്തപുരം ഡിപ്പോയിൽനിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തി. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു. എറണാകുളം നഗരത്തിൽ ട്രാവൽമേഖലയിൽ ജോലിചെയ്യുന്നവർ ഹർത്താലിനുനേരെ വായ മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. മെേട്രാ പതിവുപോലെ സർവീസ് നടത്തി. ഓട്ടോറിക്ഷകളും ഓടി. പാലക്കാട്ട് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കല്ലെറിഞ്ഞുതകർത്തു. വടക്കഞ്ചേരിയിൽ രണ്ട് തിയേറ്ററുകളിൽ രാവിലെ ആറിന് തുടങ്ങിയ സിനിമാപ്രദർശനം തടഞ്ഞു. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളും വലഞ്ഞു. സന്നദ്ധസംഘടനകളും പോലീസുമാണ് ഇവരെ പരീക്ഷാകേന്ദ്രങ്ങളിലെത്താൻ സഹായിച്ചത്. മറ്റുസ്ഥലങ്ങളിലേക്ക് ബസുകളില്ലാത്തത് അയ്യപ്പഭക്തരെയും വലച്ചു. പി.എസ്.സി നടത്തിയ അഭിമുഖങ്ങൾക്ക് എത്തിയവരും ഏറെ ബുദ്ധിമുട്ടി. Content Highlights:peoples against bjp kerala hartal
from mathrubhumi.latestnews.rssfeed https://ift.tt/2Lg0rDw
via
IFTTT
No comments:
Post a Comment