ആരാണ് രവി പൂജാരി? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ആരാണ് രവി പൂജാരി?

കൊച്ചി:മുംബൈ അധോലോക നായകരിൽ ഒരാളാണ് രവി പൂജാരി. ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് കരുതുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്തവർ അവിടെയിട്ടിട്ടു പോയ കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്ന് എഴുതിയിരുന്നു. ഇതാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്. കർണാടകയിൽ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയറി. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേർന്നു. ബാലസൾത്ത എന്ന ഗുണ്ടയെ വധിച്ചതോടെ പൂജാരി അധോലോക സംഘങ്ങൾക്കിടയിൽ ഹീറോ ആയി. പിന്നീട് ഛോട്ടാ രാജന്റെ സംഘത്തിലെത്തി. ഛോട്ടാരാജന്റെ സഹായിയായി വർഷങ്ങളോളം മുംബൈ അധോലോകത്ത് വിലസിയ രവി പതുക്കെ ദുബായിയിലേക്ക് ചേക്കേറി. നിലവിൽ ഓസ്ട്രേലിയയിലാണ് രവി പൂജാരിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ വൻ നഗരങ്ങളിൽ വലിയ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോൾ. 19 കോടിയുടെ തട്ടിപ്പിന് ഇവരെയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയും ഡൽഹിയിൽ 2013-ലാണ് അറസ്റ്റ് ചെയ്തത്. തെക്കേ ഇന്ത്യയിലെ പല പ്രമുഖ നേതാക്കളുടെയും ബന്ധുവാണെന്ന് പറഞ്ഞായിരുന്നു സുകേഷിന്റെ തട്ടിപ്പുകൾ. ഇയാളുടെ പേരിൽ ബെംഗളൂരുവിൽ മാത്രം 70 കേസുകൾ ഉണ്ടെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കിൽനിന്ന് സുകേഷ് ചന്ദ്രശേഖറിനൊപ്പം ചേർന്ന് 19 കോടി തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇവർ തമ്മിൽ പിന്നീട് തെറ്റി. ബെംഗളൂരുവിലായിരുന്ന ലീന പിന്നീട് കേരളത്തിലെത്തി അഭിനയരംഗത്ത് തുടരവെ ഇതറിഞ്ഞ്സുകേഷ് വീണ്ടും എത്തി ചങ്ങാത്തത്തിലായെന്നാണ് അന്ന് ലീന പോലീസിനു നൽകിയിരുന്ന മൊഴി. 2015-ൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ ലീനയെയും സുഹൃത്ത് ചന്ദ്രശേഖറിനെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസുകളുടെയും ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല. എന്നാൽ രവി പൂജാരിയെപ്പോലെ അധോലോക ബന്ധമുള്ളയാൾ, ഇത്തരമൊരു നീക്കം നടത്തുമോയെന്ന് പോലീസിന് സംശയമുണ്ട്. വെറും കടലാസിൽ രവി പൂജാരി എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണർത്തുന്നു. കോണിപ്പടിയുടെ അധികം മുകളിലേക്ക് അക്രമി പോയിട്ടില്ല. മുകളിൽ ആദ്യം ഡെന്റൽ ക്ലിനിക്കാണ്. അതുകഴിഞ്ഞാണ് ബ്യൂട്ടി പാർലർ. അതിനടുത്തേക്ക് പോലും എത്താതെ ഇങ്ങനെയൊരു നീക്കം സംഘം എന്തിനാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. നടി സ്ഥലത്തുള്ള ദിവസമല്ല അക്രമത്തിന് തിരഞ്ഞെടുത്തതും. ഉച്ചത്തിൽ പാട്ടുവച്ചിരുന്നതിനാൽ വെടിയൊച്ച കേട്ടില്ലെന്നാണ് ബ്യൂട്ടി പാർലർ ജീവനക്കാർ പോലീസിന് നൽകിയിരിക്കുന്ന മൊഴിയെന്നറിയുന്നു. Content Highlight: who is Don Ravi pujari


from mathrubhumi.latestnews.rssfeed https://ift.tt/2Ey8JGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages