രണ്ടാം പകുതിയില്‍ അലസത; ഗോകുലത്തെ സമനിലയില്‍ പിടിച്ച് റിയല്‍ കശ്മീര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

രണ്ടാം പകുതിയില്‍ അലസത; ഗോകുലത്തെ സമനിലയില്‍ പിടിച്ച് റിയല്‍ കശ്മീര്‍

കോഴിക്കോട്: രണ്ടാം പകുതിയിൽ കാണിച്ച അലസത കാരണം മിന്നുന്ന ഫോമിൽ കുതിക്കുന്ന റിയൽ കശ്മീരിനെ വീഴ്ത്താനുള്ള ഗോകുലത്തിന്റെ മോഹം പാഴായി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 20-ാം മിനിറ്റിൽ ലീഡെടുത്തിട്ടും ഗോകുലം സമനില വഴങ്ങി. സ്കോർ: 1-1. 20-ാം മിനിറ്റിൽ പ്രീതം സിങ്ങിന്റെ ഗോളിൽ മുന്നിലെത്തിയ ഗോകുലത്തിനെതിരേ 69-ാം മിനിറ്റിൽ സുചന്ദ്ര സിങ്ങിലൂടെ കശ്മീർ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഉടനീളം ഗോകുലം വ്യക്തമായ ആധിപത്യം പുലർത്തി. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ഗോകുലം 11-ാം മിനിറ്റിൽ സ്കോർ ചെയ്യേണ്ടതായിരുന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ അർജുൻ ജയരാജിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റാഷിദിന്റെ റീബൗണ്ട് ശ്രമത്തിനും പന്ത് വലയിലെത്തിക്കാനായില്ല. പിന്നാലെ ആക്രമണം കടുപ്പിച്ച ഗോകുലം 20-ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്ത് നിന്നും അർജുൻ നൽകിയ പാസ് സ്വീകരിച്ച പ്രീതം സിങ് അഡ്വാൻസ് ചെയ്ത ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ ഡൈവ് ചെയ്ത് വലയിലെത്തിച്ചു. ഈ സീസണിൽ പ്രീതത്തിന്റെ ആദ്യ ഗോൾ. ആദ്യ പകുതി ഗോകുലത്തിന്റെ മുന്നേറ്റത്തിലാണ് പിരിഞ്ഞത്. രണ്ടാം പകുതിയിൽ മികച്ച ഒത്തിണക്കം കാണിച്ച കശ്മീർ 69-ാം മിനിറ്റിൽ ഒപ്പമെത്തി. ഗോകുലം പ്രതിരോധത്തെയും ഗോളിയെയും ഒന്നാന്തരമൊരു ലോങ് റേഞ്ചറിലൂടെ കബളിപ്പിച്ച സുചന്ദ്ര സിങ്ങാണ് കശ്മീരിനെ ഒപ്പമെത്തിച്ചത്. ബോക്സിന്റെ വലത്തേ മൂലയിൽ നിന്ന് ഡിഫൻഡറെ വെട്ടിമാറ്റി തൊടുത്ത കിക്ക് വളഞ്ഞ് ഇടത്തേ പോസ്റ്റിനോട് ചേർന്ന്, ഡൈവ് ചെയ്ത ഗോളിയെയും കബളിപ്പിച്ചാണ് വലയിൽ കയറിയത്. അവസാന നിമിഷം സുഹൈറിനെയും രാജേഷിനെയും ഇറക്കി വിജയം നേടാൻ ഗോകുലം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുൻ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ അണിനിരത്തിയ ടീമിൽ അഞ്ചുമാറ്റങ്ങളുമായാണ് ഗോകുലം കശ്മീരിനെ നേരിടാനിറങ്ങിയത്. നായകനും ഗോൾകീപ്പറുമായ ഷിബിൻരാജിനെ സർവീസസ് തിരിച്ചു വിളിച്ചതിനാൽ മുൻ ഡൽഹി ഡൈനാമോസ് താരം അർണബ് ദാസ് ശർമയ്ക്കായിരുന്നു ഗോൾവല കാക്കാനുള്ള ചുമതല. സമനിലയോടെ എട്ടു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി റിയൽ കശ്മീർ രണ്ടാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്. Content Highlights: i league real kashmir vs gokulam kerala fc LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2rERpXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages