ന്യൂഡൽഹി: കേരളത്തിൽ എങ്ങനെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് ബിജെപി പ്രവർത്തകരെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ എങ്ങനെ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താമെന്ന ചോദ്യത്തിന് ജനങ്ങളുടെ ശബ്ദം കേൾക്കൂ അങ്ങനെയെങ്കിൽ നിങ്ങളെയും കേൾക്കുമെന്നാണ് മോദി പറഞ്ഞത്. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ലോക്സഭാ ബൂത്ത് തലത്തിലുള്ള പ്രവർത്തകരോടാണ് മോദി വീഡിയോ കോൺഫറൻസ് മുഖേനെ ആശയവിനിമയം നടത്തിയത്. ശബരിമല വിഷയത്തിൽ പാർട്ടിയുടെ പ്രക്ഷോഭത്തെപ്പറ്റി നേരിട്ട് പരാമർശിക്കാതെയാണ് മോദി പ്രവർത്തകരുമായി സംവദിച്ചത്. എന്നാൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബിജെപി നടത്തിയ ഹർത്താലിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മറുപടികളാണ് മോദി പ്രവർത്തകർക്ക് നൽകിയത്. പാർട്ടി പ്രവർത്തകർ ജനാധിപത്യ മാർഗങ്ങളിൽ കൂടി കേരളത്തിലെ ജനങ്ങളെ വിഷയങ്ങളിലെ പാർട്ടിയുടെ കാഴ്ചപ്പാടുകളെപ്പറ്റി ബോധവത്കരിക്കണം. ദുഃഖകരമായ വാർത്തകൾ ഉണ്ടായാലും ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവൃത്തിയിൽ നിന്ന് പിന്തിരിയാൻ പാടില്ലെന്നും മോദി പ്രവർത്തകരോട് പറഞ്ഞു. വേണുഗോപാലൻ നായരുടെ ആത്മഹത്യയെപ്പറ്റി പരോക്ഷമായി പരാമർശിച്ച മോദി മോശം കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രവർത്തകർ ജനങ്ങളെ പ്രചോദിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലവരുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അവരൊരിക്കലും കഷ്ടപ്പെടരുതെന്നും മോദി പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയും മോദി പരാമർശിച്ചു. 20 വർഷത്തോളം തുടർച്ചയായി ഭരിച്ച ഇടത് സർക്കാരിൽ നിന്ന് ത്രിപുരയിലെ പാർട്ടി പ്രവർത്തകർ നിരവധി തിരച്ചടികൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഇന്നവിടെ ബിജെപിയാണ് അധികാരത്തിലെന്നും അതേ അവസ്ഥ കേരളത്തിലും സംജാതമാകുമെന്നും മോദി പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ സർക്കാർ ജനാധിപത്യമൂല്യങ്ങളെ അംഗീകരിക്കാത്തവരാണെന്നും ബിജെപി പ്രവർത്തകരുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രണ്ടുതരത്തിലുള്ള ഭരണ മാതൃകകളാണ് ഉള്ളത്. ഇടത് മാതൃകയും കോൺഗ്രസ് മാതൃകയും. ഇവ രണ്ടും അഴിമതിയുടെ കാര്യത്തിൽ കാര്യക്ഷമമാണെങ്കിലും ഭരണത്തിൽ തികഞ്ഞ പരാജയമാണെന്നും മോദി ആരോപിച്ചു. ബിജെപിയുടെ ഭരണ മാതൃക വികസനത്തിന്റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് മോദി കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും തന്റെ സർക്കാരിന്റെ കീഴിൽ രാജ്യം കൈവരിച്ച പുരോഗതികളെപ്പറ്റിയും വിശദികരിച്ചു. Content Highlights: PM Modi, Kerala BJP Workers, Video Conference
from mathrubhumi.latestnews.rssfeed https://ift.tt/2CdotMv
via
IFTTT
No comments:
Post a Comment