ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനിടെ വ്യാഴാഴ്ച ലോക്സഭ പാസാക്കിയ പുതുക്കിയ മുത്തലാഖ് ബിൽ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. ഒരുമിച്ച് മൂന്നുവട്ടം മൊഴിചൊല്ലി (മൂന്ന് തലാഖ്) വിവാഹബന്ധം വേർപെടുത്തുന്നത് മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ ബിൽ പാസാക്കൽ സർക്കാരിന് എളുപ്പമല്ല. കഴിഞ്ഞവർഷം രാജ്യസഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ പിൻവലിക്കാതെയാണ് നിലവിലുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിക്കുന്നത്. പഴയ ബിൽ പിൻവലിക്കാതെ പുതിയത് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർക്കും. ലോക്സഭ പാസാക്കിയ പുതിയ ബില്ലും നിലവിലുള്ള ഓർഡിനൻസും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണപ്രമേയം അവതരിപ്പിക്കും. ബിൽ കൂടുതൽ പരിശോധനയ്ക്കായി രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ബിൽ പാസായില്ലെങ്കിലും അവതരണത്തിലൂടെത്തന്നെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നിറവേറിക്കഴിഞ്ഞെന്ന നിലപാടാണ് ബി.ജെ.പി.ക്ക്. ബിൽ പാസാകാത്തതിനുകാരണം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിന് ഈ നീക്കം സഹായിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. അടുത്ത തിരഞ്ഞെടുപ്പിൽ മുത്തലാഖ് ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധമായിരിക്കും. എങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയം നേടിയ മാതൃകയിൽ പ്രതിപക്ഷത്തുനിന്ന് അംഗങ്ങളുടെ പിന്തുണ ചോർത്താനുള്ള ശ്രമങ്ങൾ സജീവമാണ്. ഇതുവരെ നിർണായകഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ., ടി.ആർ.എസ്., ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ് എന്നീ കക്ഷികളുടെ നിലപാട് നിർണായകമാണ്. എ.ഐ.എ.ഡി.എം.കെ. ലോക്സഭയിൽ ബില്ലിനെ എതിർത്തിരുന്നു. രാജ്യസഭയിലും എതിർപ്പ് തുടരുമെന്നാണ് സൂചന. വോട്ടെടുപ്പുണ്ടായാൽ ബി.ജെ.ഡി., ടി.ആർ.എസ്., വൈ.എസ്.ആർ. കോൺഗ്രസ് എന്നീ കക്ഷികൾ വിട്ടുനിൽക്കും. മുത്തലാഖ് ബിൽ പരിഗണിക്കുമ്പോൾ സഭയിലുണ്ടാവണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭയിലെ ബലാബലം ഇങ്ങനെ ആകെ അംഗങ്ങൾ-245 പ്രതിപക്ഷം- 116 (കോൺഗ്രസ് - 50, ടി.എം.സി.-13, എസ്.പി.- 13, ടി.ഡി.പി.-6, സി.പി.എം.-5, ആർ.ജെ.ഡി.- 5, ബി.എസ്.പി. -4, എൻ.സി.പി.-4, ഡി.എം.കെ. -4, എ.എ.പി.- 3, സി.പി.ഐ.-2, ജെ.ഡി.എസ്.- 1, കേരളാ കോൺഗ്രസ്. (എം) -1, മുസ്ലിം ലീഗ്-1). മറ്റുള്ളവർ-4 എൻ.ഡി.എ.- 86 (ബി.ജെ.പി.-73, ജെ.ഡി.യു.-6, ശിരോമണി അകാലിദൾ-3, ശിവസേന-3 ആർ.പി.ഐ.-1 മറ്റുള്ളവർ എ.ഐ.എ.ഡി.എം.കെ.-13, ബി.ജെ.ഡി.- 9, ടി.ആർ.എസ്.-6, വൈ.എസ്.ആർ. കോൺഗ്രസ്-2 Content highlights:rajyasabha will consider triple talaq bill
from mathrubhumi.latestnews.rssfeed http://bit.ly/2GMhwX7
via IFTTT
Monday, December 31, 2018
മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment