എമിലി കഴുതയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്: വീഡിയോ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 8, 2018

എമിലി കഴുതയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്: വീഡിയോ

ഇ വാർത്ത | evartha
എമിലി കഴുതയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്: വീഡിയോ

കഴുതകള്‍ക്കും സ്വരമാധുര്യമുണ്ടെന്ന് തെളിയിക്കുകയാണ് പുനെയിലെ റെസ്‌ക്യു എന്ന സന്നദ്ധസംഘടനപ്രവര്‍ത്തകര്‍ സംരക്ഷിക്കുന്ന പെണ്‍കഴുത എമിലി. സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് എമിലി പാടുന്നതെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. സാധാരണയായി കഴുതകള്‍ക്ക് ഇത്ര മധുരമായി പാടാന്‍ കഴിയില്ലെന്നും എമിലിയുടെ ശബ്ദസൗകുമാര്യത്തെ കുറിച്ച് ശാസ്ത്രീയവിശദീകരണം നല്‍കാനാവില്ലെന്നും ഇവര്‍ പറയുന്നു.

പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ തെരുവില്‍ കിടന്ന ഇതിനെ സംഘടന പ്രവര്‍ത്തകര്‍ ആദ്യം റെസ്‌ക്യൂ(RESQ)വിലെത്തിച്ചു. അപകടത്തില്‍ പെടുന്നതും അസുഖം പിടിപെടുന്നതുമായ മൃഗങ്ങള്‍ക്ക് വേണ്ട ചികിത്സാസഹായം നല്‍കുന്ന സ്ഥാപനമാണ് റെസ്‌ക്യൂ.

ആദ്യം ഒട്ടും ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു എമിലിയ്ക്ക്. പ്രസവത്തില്‍ ഇതിന്റെ കുഞ്ഞ് ചത്തിരുന്നു. ശാരീരിക അവശതകള്‍ ഇതിനെ വളരെയധികം അലട്ടിയിരുന്നതായി സംഘടനാപ്രവര്‍ത്തകയായ ടീന മോഹന്‍ദാസ് പറഞ്ഞു. സംഘടനയിലുള്ളവരാണ് എമിലി എന്ന പേര് നല്‍കിയത്.

ഓരോ മൃഗവും പലരീതിയിലാണ് സന്തോഷം പ്രകടിപ്പിക്കുന്നതെന്നും എമിലി നന്ദിയും ആനന്ദവും പ്രകടിപ്പിക്കുന്ന വ്യത്യസ്തരീതിയാണിതെന്നും മൃഗഡോക്ടറായ മിലിന്ദ് ഹത്തേക്കര്‍ പറയുന്നു. അയര്‍ലന്‍ഡിലെ ഹാരിയറ്റ് എന്ന കഴുതയുടെ പാട്ടും അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Emily the Singing Donkey!

After countless comments and messages demanding that we no longer hide her talent from the world, RESQ diva #EmilyTheDonkey finally decides to give her fans what they want 😀 Watch this video to hear India’s Singing Donkey, live in action!Want to support Emily at RESQ? Click here! https://ift.tt/2RFTazv If you haven’t heard Harriet (Ireland's singing donkey)’s original serenade yet, follow Martin Stanton on Facebook to watch the full video!*Video rights for Harriet’s clip belong to Martin Stanton. Special thanks to The Dodo for sharing his gem of a video and helping the world see what amazing animals donkeys are!….#donkey #resq #resqct #rescuedonkey #emily #indiassingingdonkey #singingdonkey #harriet #galwaydonkey #donkeylove #irelandssingingdonkey #cute #animal #harrietthedonkey #rescueanimals #donkeys

Posted by RESQ CHARITABLE TRUST on Wednesday, November 21, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zPfaB4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages