കേരളത്തില്‍ ഇടതുപക്ഷത്തിന് നാല് സീറ്റ് മാത്രമെന്ന് സര്‍വേ ഫലം; ബിജെപിക്ക് പൂജ്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

കേരളത്തില്‍ ഇടതുപക്ഷത്തിന് നാല് സീറ്റ് മാത്രമെന്ന് സര്‍വേ ഫലം; ബിജെപിക്ക് പൂജ്യം

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന്ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി-സി വോട്ടർ സർവേ ഫലം. 40.1 ശതമാനം വോട്ടുകൾ നേടി യുപിഎക്ക് 16 സീറ്റുകൾ ലഭിക്കും. എന്നാൽ 19.7 ശതമാനം വോട്ട് നേടിയാലും എൻഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എൽഡിഎഫിന് 29.3 ശതമാനം വോട്ടുകൾ മാത്രമെ ലഭിക്കുകയുള്ളൂ. 2019 ലോക്സഭയിൽ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് സീവോട്ടർ സർവേ ഫലം സൂചിപ്പിക്കുന്നത്. എൻഡിഎക്ക് മൊത്തം 233 സീറ്റുകളാണ് പ്രവചിക്കുന്നത്. യുപിഎക്ക് 167 സീറ്റുകളും മറ്റുള്ളവർക്ക് 143 സീറ്റുകൾ ലഭിക്കും. പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്ന് എബിപി-സി വോട്ടർ സർവേ ഫലം പറയുന്നു. ഇവിടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റിൽ 34 സീറ്റുകൾ തൃണമൂൽ നേടുമെന്നാണ് റിപ്പോർട്ട്. നിലവിൽ തൃണമൂലിന് ബംഗാളിൽ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് കരുതിയ ബിജെപിക്ക് ഏഴ് സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. കോൺഗ്രസ് ഒരു സീറ്റിലേക്ക്ഒതുങ്ങും. ബിഹാറിൽ മഹാസഖ്യമായി മത്സരിക്കുന്ന കോൺഗ്രസ് ആർജെഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. അഞ്ച് സീറ്റിൽ കൂടുതൽ മഹാസഖ്യം നേടില്ല. അതേ സമയം ബിജെപി-ജെഡിയു സഖ്യം 40-ൽ 35 സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ ഉത്തർപ്രദേശിൽ ബിജെപിക്കാണ് കനത്ത തിരിച്ചടി ഉണ്ടാകുക. എസ്പി-ബിഎസ്പി സഖ്യം 80-ൽ 51 സീറ്റുകൾ നേടും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 25 സീറ്റുകളിൽ കൂടുതൽ ഇവിടെ നിന്ന് ലഭിക്കില്ല. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ നാല് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. മഹാരാഷ്ട്രയിലും എൻഡിഎ സഖ്യത്തിന് തിരിച്ചടിയുണ്ടാകും. 48-ൽ 28 സീറ്റുകൾ യുപിഎ നേടുമ്പോൾ 20 സീറ്റുകളിലേ എൻഡിഎക്ക് ജയിക്കാനാവൂ. പഞ്ചാബിൽ കോൺഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ആകെയുള്ള 13 സീറ്റുകളിൽ 12 ലും കോൺഗ്രസിന് സാധ്യത കൽപ്പിക്കുമ്പോൾ ഒരു സീറ്റ് മാത്രമെ എൻഡിഎക്ക് ലഭിക്കുകയുള്ളൂ. ഗുജറാത്തിൽ 26-ൽ 24 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇവിടെ രണ്ട് സീറ്റുകൾ മാത്രമെ കോൺഗ്രസിന് ലഭിക്കൂകയുള്ളൂ. ഗോവയിൽ ആകെയുള്ള രണ്ട് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനും ബിജെപിക്കും ഓരോന്ന് വീതം ലഭിക്കും. ഒഡീഷയിൽ 21 സീറ്റുകളിൽ ബിജെപിക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കും. അതേ സമയം ഭരണകക്ഷിയായ ബിജെഡിക്ക് ഒമ്പ്ത സീറ്റുകളെ ലഭിക്കുകയുള്ളൂവെന്നും സർവേ പറയുന്നു. അടുത്തിടെ ഭരണം നഷ്ടമായ മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വസിക്കാം. ലോക്സഭയിൽ എൻഡിഎക്ക് 23 സീറ്റുകൾ ലഭിക്കും. യുപിഎക്ക് ആറ് സീറ്റുകളെ ലഭിക്കൂ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്സഭാ സീറ്റുകളിൽ 14 സീറ്റുകൾ എൻഡിഎ മുന്നണി നേടും. ഒമ്പത് സീറ്റുകൾ യുപിഎയും രണ്ടെണ്ണം മറ്റുള്ളവർക്കുമാണ് സാധ്യത കൽപ്പിക്കുന്നത്. ഹരിയാനയിലെ 10 സീറ്റിൽ എൻഡിഎക്ക് ഏഴും യുപിഎക്ക് മൂന്നും സീറ്റുകൾ ലഭിക്കും. കർണാടകയിൽ യുപിഎക്കും എൻഡിഎക്കും 14 വീതം സീറ്റുകൾ ലഭിക്കും. Content Highlights:loksabha election- c voter-abp news republic tv survey report


from mathrubhumi.latestnews.rssfeed http://bit.ly/2Rc5Gpc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages