കൊച്ചി: നഗരത്തിന്റെ ഷോപ്പിങ് കാഴ്ചകൾക്ക് പുതു വിരുന്നൊരുക്കാൻ മാതൃഭൂമി ഫെസ്റ്റിവൽ മിഴി തുറന്നു. ഹർത്താൽ ദിനത്തിലെ സായാഹ്നത്തിലും മാതൃഭൂമി ഒരുക്കിയ കാഴ്ചകൾ കാണാൻ കുടുംബങ്ങൾ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്കെത്തി. മേളയുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. പ്രളയാനന്തര പുനർനിർമാണത്തെ കുറിച്ച് ചിന്തിക്കുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് വിലക്കുറവിൽ അത് ലഭ്യമാക്കുന്ന മാതൃഭൂമി ഫെസ്റ്റിവലിനെ ജനങ്ങൾ സ്വാഗതം ചെയ്യുമെന്ന് മേയർ പറഞ്ഞു. ഗൃഹോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും ജനങ്ങൾക്ക് ആവശ്യമായ സന്ദർഭത്തിൽ ഇത്തരം ഒരു മേള ഒരുക്കിയത് എറണാകുളം നിവാസികൾക്ക് ഉപകാരപ്രദമാണെന്നും മേയർ പറഞ്ഞു. ക്രിസ്മസ് അവധിക്കാലത്ത് ജനങ്ങൾക്ക് ആവശ്യമായ വിവിധ മേഖലയിലെ 170-ഓളം സ്റ്റാളുകളും ഗൃഹോപകരണ, ഫർണിച്ചർ പ്രദർശനവുമെല്ലാം ജനങ്ങൾക്ക് ആസ്വദിക്കാം. മാതൃഭൂമിയുടെ മേളയുടെ രണ്ടാമത്തെ എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഏറ്റവും മനോഹരമായ രീതിയിൽ ആധുനിക രീതിയിലുള്ള എ.സി. പവലിയനാണ് ജനങ്ങൾക്കായി മാതൃഭൂമി ഒരുക്കിയിരിക്കുന്നതെന്നും മേയർ പറഞ്ഞു. ഈ അവധിക്കാലം മേളയിലൂടെ ആഘോഷമാക്കാനും അതിലൂടെ ഒരുപാട് ഒരുപാട് ലാഭമുണ്ടാക്കാനും കൊച്ചിയിലെ ജനങ്ങൾക്ക് കഴിയുമെന്നും മേയർ പറഞ്ഞു. മേളയിൽ ടേൺകീ ഈവന്റ്‌സ് ഒരുക്കുന്ന ഇന്ത്യൻ ലക്ഷ്വറി ഫർണിച്ചർ ഫെസ്റ്റിൽ രാജകീയ പ്രൗഢി വിളിച്ചോതുന്ന മര ഉരുപ്പടികളുടെ ഒരു ശേഖരം തന്നെ കാണാം. പഴമയുടെ പാരമ്പര്യത്തിനൊപ്പം പുതുമയുടെ ആകർഷണവും വിളിച്ചോതുന്നതാണ് ഫർണിച്ചർ ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ മര ഉരുപ്പടിയും. ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ ഫർണിച്ചറുകളും കുറഞ്ഞ വിലയിൽ ഇവിടെ നിന്ന് സ്വന്തമാക്കാം. ആറായിരം സ്ക്വയർ അടി വിസ്തൃതിയിലാണ് ഫർണിച്ചർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.എസ്.ജി. ഇലക്‌ട്രോണിക്കാ മാനേജിങ് ഡയറക്ടർ കെ.ടി. ഷാജി, ജനറൽ മാനേജർ സജി ജോൺ, ബെയ്‌ച്ചോളിൻ റെസ്റ്റോറന്റ് മാനേജിങ് പാർട്ണർമാരായ റോഷ്‌ന, ഷനോജ്, ടേൺകീ ഈവന്റ്‌സ് മാനേജിങ് ഡയറക്ടർ ടി.കെ. രാധാകൃഷ്ണൻ, മാതൃഭൂമി മീഡിയ സ്‌കൂൾ ഡീൻ ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.എസ്.ജി. ഇലക്‌ട്രോണിക്കാ മേളയുടെ ഇലക്‌ട്രോണിക് പാർട്ണറും ബെയ്‌ച്ചോളിൻ റെസ്റ്റോറന്റ് ഫുഡ് പാർട്ണറും ടേൺ കീ ഈവന്റ്‌സ് അസോസിയേറ്റ് പാർട്ണറുമാണ്. മാതൃഭൂമിയുടെ ഈവന്റ് വിഭാഗമായ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. ഇനിയുള്ള 12 നാളുകൾ ഷോപ്പിങ്ങിന്റേതും ആഘോഷത്തിന്റേതുമാക്കാൻ കൊച്ചിക്കാർ ഒരുങ്ങിക്കഴിഞ്ഞു. ശനി, ഞായർ അവധി ദിനങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ മേള ആസ്വദിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2QxlHur
via
IFTTT
No comments:
Post a Comment