കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം എഫ്.സിക്ക് ശനിയാഴ്ച ജീവന്മരണ പോരാട്ടം. മിന്നുന്ന ഫോമിലുള്ള റിയൽ കശ്മീർ എഫ്.സി.യാണ് ഗോകുലത്തിന്റെ എതിരാളികൾ. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് മത്സരം. കൊൽക്കത്തയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോറ്റതിന്റെ ക്ഷീണവുമായാണ് ആതിഥേയർ ഇറങ്ങുന്നത്. എന്നാൽ, പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് തയ്യാറെടുപ്പുകൾ നടത്തിയാണ് ടീം ഇറങ്ങുന്നതെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു. ഇംഗ്ലീഷ് സ്ട്രൈക്കർ അന്റോണിയൊ ജർമൻ ടീം വിട്ടത് ആക്രമണനിരയെ ദുർബലമാക്കിയിട്ടുണ്ട്. കശ്മീർ ടീമിനെതിരെ പുതുയൊരു വിദേശതാരം കളിച്ചേക്കുമെന്ന് ബിനോ സൂചിപ്പിച്ചു. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് കശ്മീർ സംഘം കോഴിക്കോട്ടെത്തിയത്. ഐ ലീഗിൽ അരങ്ങേറ്റംകുറിച്ച റിയൽ, നെരോക്കയോടും മോഹൻ ബഗാനോടും തോറ്റശേഷം തുടരെ മൂന്നുകളിൽ ജയം നേടി വൻ തിരിച്ചുവരവാണ് അവർ നടത്തിയത്. കശ്മീരിലെ കൊടും തണുപ്പിൽനിന്നെത്തിയ ടീമിന് കോഴിക്കോട്ടെ കാലാവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വിജയം തുടരാനാവുമെന്നുതന്നെയാണ് കോച്ച് ഡേവിഡ് റോബർട്സൺ പ്രതീക്ഷിക്കുന്നത്. ഏഴ് കളികളിൽനിന്ന് 13 പോയന്റുള്ള റിയൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ജയിച്ചാൽ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. ഏഴുകളികളിൽനിന്ന് ഒമ്പതുപോയന്റ് മാത്രമുള്ള ഗോകുലം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കയാണ്. ജയിച്ചാൽ കേരളാടീമിന് നാലാം സ്ഥാനത്തെത്താം. Content Highlights: Real Kashmir vs Gokulam Kerala FC I League 2018
from mathrubhumi.latestnews.rssfeed https://ift.tt/2RWeDEi
via
IFTTT
No comments:
Post a Comment