18 മാസം പ്രായമുള്ള കുട്ടിയെ അകന്നബന്ധു ബലാല്‍സംഗം ചെയ്തുവെന്ന് പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

18 മാസം പ്രായമുള്ള കുട്ടിയെ അകന്നബന്ധു ബലാല്‍സംഗം ചെയ്തുവെന്ന് പരാതി

ആഗ്ര (യു.പി): 18 മാസം പ്രായമുള്ള കുട്ടിയെ അകന്ന ബന്ധു ബലാൽസംഗം ചെയ്തുവെന്ന് പരാതി. ഉത്തർ പ്രദേശിലെ ആഗ്രയിൽ ഒരു വിവാഹ സത്കാരത്തിന് ഇടയിലാണ് സംഭവം. കുട്ടിയെ അബോധാവസ്ഥയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ അകന്ന ബന്ധത്തിൽ പെട്ട അമ്മാവനാണ് പ്രതി. അമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്താനെത്തിയ കുട്ടിയെ ഇയാൾ എടുത്തുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു മണിക്കൂറിനുശേഷവും കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ രക്തസ്രാവമുള്ള നിലയിലായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് അമ്മാവനെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. Content Highlight: 18-month-old raped by uncle


from mathrubhumi.latestnews.rssfeed http://bit.ly/2vQYiHO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages