പുതിയതെരുവിലെ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കിയ നിലയിൽ. ഫോട്ടോ:ലതീഷ് പൂവത്തൂർ കണ്ണൂർ: കണ്ണൂർ പുതിയ തെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകൻ രമേശന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയ്ക്കു സമീപം രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന് ഇന്നലെ രാത്രി 12 മണിയോടെയാണ് തീയിട്ടത്. ഓഫീസിലുണ്ടായിരുന്ന ഫ്ളെക്സ് ബോർഡുകളും പ്രചരണ സാമഗ്രികളും ഫോട്ടോകളും ഫർണിച്ചറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഹർത്താലിനിടെ ചിറയ്ക്കൽ പഞ്ചായത്ത് ഓഫീസിനു നേരെ കല്ലേറുണ്ടാവുകയും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തകർക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. Content Highlights:Kannur, Puthiyatheru, BJP office set on fire, Sabarimala Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2RsYg5c
via
IFTTT
No comments:
Post a Comment