1199 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

1199 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം

ന്യൂഡൽഹി: 1199 രൂപ ടിക്കറ്റ് നിരക്കുമായി ഗോ എയർ ഫ്ളാഷ് സെയിൽ പ്രഖ്യാപിച്ചു. ജനുവരി മൂന്നുമുതൽ രണ്ടുദിവസമാണ് ബുക്കിങ് തിയതി. അഹമ്മദാബാദ്, ബെംഗളുരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ്, റാഞ്ചി, ലക്നൗ, നാഗ്പുർ, പട്ന, പുണെ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തേയ്ക്കുമുള്ള യാത്രതിയതികളിൽ വ്യത്യാസമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കായ 1199 രൂപയ്ക്ക് ചെന്നൈ- പോർട്ട് ബ്ലയർ യാത്ര നടത്താം. തിയതി 2019 ജൂലായ് എട്ടിനും 2019 സെപ്റ്റംബർ 29നുമിടയ്ക്കാണ്. ഗോ എയറിന്റെ വെബ് സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡൽഹി-ശ്രീനഗർ 1,299 രൂപ(യാത്ര ചെയ്യേണ്ടത്: ജൂലായ് എട്ടിനും സെപ്റ്റംബർ 29നുമിടയ്ക്ക്), ലക്നൗ-ഡൽഹി 1,299 രൂപ(യാത്ര ചെയ്യേണ്ടത് ജൂലായ് എട്ടിനും സെപ്റ്റംബർ ഒന്നിനുമിടയ്ക്ക്), പട്ന-കൊൽക്കത്ത 1,299 രൂപ(ജൂലായ് ഒന്നിനും സെപ്റ്റംബർ എട്ടിനുമിടയ്ക്ക്), ഗോവ-ഹൈദരാബാദ് 1,399(ജൂലായ് ഒന്നിനും സെപ്റ്റംബർ 15നുമിടയ്ക്ക്). മറ്റിടങ്ങളിലേയ്ക്കുള്ള വിശദവിവരങ്ങൾ ഗോ എയറിന്റെ വെബ്സൈറ്റിൽ ലഭിക്കും. ഫ്ളൈ സ്മാർട്ട്, സേവ് ബിഗ് ഓഫർ- പ്രകാരമാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോ എയറിനു പിന്നാലെ എയർ ഏഷ്യയും ഓഫർ നൽകുന്നുണ്ട്. മുംബൈ-ബെംഗളുരു ദിനംപ്രതി നേരിട്ടുള്ള ഫ്ളൈറ്റിന് 1599 രൂപയാണ് നിരക്ക്. 2019 ജനുവരി 15 മുതലാണ് ഓഫർ ബാധകം. content highlight:GoAir offers flight tickets from Rs 1,199 in new flash sale
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2TqOA8F
via IFTTT

No comments:

Post a Comment

Post Bottom Ad

Pages